പണ്ടൊക്കെ കട്ടൻ ചായയും പാൽ ചായയും ഒക്കെ ആയിരുന്നു ഉണ്ടായിരുന്നത്. ജനറേഷൻ മാറിക്കൊണ്ടിരിക്കുമ്പോൾ ചായയിലും വ്യത്യസ്തത വരുന്നുണ്ട്. പല തരത്തിലുള്ള ചായ ഉണ്ട്. അത്തരത്തിൽ ഒരു സ്പെഷ്യൽ ആയൊരു ചായ തയ്യാറാക്കി നോക്കിയാലോ?
വേണ്ട ചേരുവകൾ
റോസാ പൂവ് 2 എണ്ണം (മരുന്ന് അടിയ്ക്കാത്തത് )
തേയില ഒന്നര ടീസ്പൂൺ
പച്ചകുരുമുളക് നാലോ അഞ്ചൊ എണ്ണം ചതച്ചത്.
കുരുമുളക് ഇല ചതച്ചത് 2 എണ്ണം
നാരങ്ങ നീര് 1 സ്പൂൺ
ഗുൽകന്ദ് 1 സ്പൂൺ
വെള്ളം 3 ഗ്ലാസ്
തയ്യാറാക്കുന്ന വിധം
റോസാ പൂവും കുരുമുളക് ഇലയും പച്ച കുരുമുളകും ഇട്ട് വെള്ളം നന്നായി തിളപ്പിയ്ക്കുക. തിളയ്ക്കാൻ തുടങ്ങുമ്പോൾ തേയിലയും ചേർത്ത് ഇളക്കി അടച്ചു വയ്ക്കുക. ഇതിലേയ്ക്ക് ഗുൽക്കന്ദ് ചേർത്ത് നല്ലതുപോലെ ഇളക്കുക. രണ്ടു സെക്കൻ്റ് അടച്ചു വച്ചതിനു ശേഷം നാരങ്ങനീരും ചേർത്ത് അരിച്ച് ഗ്ലാസ്സിൽ ഒഴിച്ച് സെർവ് ചെയ്യുക. സ്പെഷ്യൽ പെപ്പർ ഗുൽകന്ദ് ചായ തയ്യാർ.