രാവിലെ വെറുംവയറ്റിൽ തക്കാളി ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ നോക്കാം…
ദഹനം
രാവിലെ വെറും വയറ്റിൽ തക്കാളി ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഇത് നമ്മളെ സഹായിക്കും.
രോഗപ്രതിരോധശേഷി
വിറ്റാമിൻ സിയും മറ്റ് ഒരുപാട് ആന്റിഓക്സിഡന്റുകളും അടങ്ങിയ തക്കാളി ജ്യൂസ് നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.
Also Read: ബേക്കറി ഭക്ഷണങ്ങള്‍ക്ക് പകരം നിലക്കടല കഴിച്ചാലോ? അറിയാം ഗുണങ്ങള്‍
ഉയർന്ന രക്തസമ്മർദം
പൊട്ടാസ്യം ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് കുടിക്കുന്നത് ഉയർന്ന രക്തസമ്മർദ്ധത്തെ കുറയ്ക്കാൻ വളരെ നല്ലതാണ്.
കൊളസ്‌ട്രോൾ
തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ ചീത്ത കൊളസ്ട്രോളിനെ കുറക്കാൻ സഹായിക്കും. അതുമാത്രമല്ല നമ്മുടെ ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ വളരെ നല്ലതാണ്.
പ്രമേഹം
ധാരാളം നാരുകൾ അടങ്ങിയ തക്കാളി ജ്യൂസ് പ്രമേഹ രോഗികൾക്കും കുടിക്കാം.
Also Read: ടെസ്റ്റോസ്റ്റിറോൺ, ശ്രദ്ധിക്കണം ഈ കാര്യങ്ങൾ
ചർമ്മം
തക്കാളി ജ്യൂസ് കുടിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.