CMDRF

വെറും വയറ്റിൽ വെണ്ടയ്ക്കയിട്ട വെള്ളം കുടിച്ചാലോ? ഗുണങ്ങളുണ്ട്!

കലോറി കുറവായതിനാലും, ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാലും വെണ്ടയ്ക്കയിട്ട് വച്ച വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും അത് നമ്മുടെ വണ്ണം കുറയ്ക്കാനും സഹായിക്കും.

വെറും വയറ്റിൽ വെണ്ടയ്ക്കയിട്ട വെള്ളം കുടിച്ചാലോ? ഗുണങ്ങളുണ്ട്!
വെറും വയറ്റിൽ വെണ്ടയ്ക്കയിട്ട വെള്ളം കുടിച്ചാലോ? ഗുണങ്ങളുണ്ട്!

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സാധാരണ പച്ചക്കറിയാണ് വെണ്ടയ്ക്ക. അതിൽ വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.അതിനാൽ തന്നെ വെണ്ടയ്ക്ക ഇട്ടുവച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. എന്തൊക്കെ ഗുണങ്ങളാണ് വെണ്ടക്കവെള്ളം നമുക്ക് തരുന്നത് എന്ന് നോക്കാം..

പ്രമേഹം

ധാരാളം നാരുകള്‍ അടങ്ങിയത് കൊണ്ട്തന്നെ വെണ്ടയ്ക്കയിട്ട് വച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

ദഹനം

വെണ്ടക്കയിൽ ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ അവ ഇട്ട് വച്ച വെള്ളം കുടിക്കുന്നത് നമ്മുടെ ദഹനം മെച്ചപ്പെടുത്താനും, മലബന്ധത്തെ അകറ്റാനും ഗുണം ചെയ്യും.

ഹൃദയം

ധാരാളം നാരുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വെണ്ടയ്ക്കാ വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും കൂടാതെ നമ്മുടെ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

Also Read: ബേക്കറി ഭക്ഷണങ്ങള്‍ക്ക് പകരം നിലക്കടല കഴിച്ചാലോ? അറിയാം ഗുണങ്ങള്‍

പ്രതിരോധശേഷി

നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യമായ വിറ്റാമിന്‍ എയും സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വെണ്ടയ്ക്കാ വെള്ളം കുടിക്കുന്നത് നമ്മുടെ രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

LADY’S FINGER WATER- SYMBOLIC IMAGE

എല്ലുകളുടെ ആരോഗ്യം

വിറ്റാമിന്‍ കെ, കാത്സ്യം തുടങ്ങിയവ അടങ്ങിയ വെണ്ടയ്ക്കാ വെള്ളം കുടിക്കുന്നത് ഓസ്റ്റിയോപെറോസീസ് എന്ന രോഗ സാധ്യത കുറയ്ക്കാനും അതുവഴി എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

കിഡ്നി സ്റ്റോണ്‍

വെണ്ടയ്ക്കാ വെള്ളം കുടിക്കുന്നത് കിഡ്നി സ്റ്റോണ്‍ സാധ്യതയെ കുറയ്ക്കാനും സഹായിക്കും.

Also Read: ഡയറ്റിൽ നിന്നും പഞ്ചസാര ഒഴിവാക്കിയാലോ? അറിയാം മാറ്റങ്ങൾ!

കണ്ണുകളുടെ ആരോഗ്യം

വിറ്റാമിന്‍ എയും ബീറ്റാ കരോട്ടിനും ധാരാളമടങ്ങിയ വെണ്ടയ്ക്കാ വെള്ളം കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

വണ്ണം കുറയ്ക്കാന്‍

കലോറി കുറവായതിനാലും, അതേസമയം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാലും വെണ്ടയ്ക്കയിട്ട് വച്ച വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും അത് നമ്മുടെ വണ്ണം കുറയ്ക്കാനും സഹായിക്കും.

ചര്‍മ്മം

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വെണ്ടയ്ക്കാ വെള്ളം കുടിക്കുന്നത് നമ്മുടെ ചർമ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

Also Read: പ്രമേഹമുള്ളവരാണോ? ഈ പഴങ്ങൾ അധികം കഴിക്കരുതേ

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.

Top