CMDRF

ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിച്ചാലോ? അറിയാം ഗുണങ്ങൾ

വിറ്റമിൻ സിയും മറ്റ് ആന്റിഓക്സിഡന്റുകളും അടങ്ങിയ ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിച്ചാലോ? അറിയാം ഗുണങ്ങൾ
ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിച്ചാലോ? അറിയാം ഗുണങ്ങൾ

ഉണക്കമുന്തിരി ഇട്ട് കുതിർത്ത വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

മലബന്ധം
നാരുകൾ അടങ്ങിയ ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിക്കുന്നത് മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

എനർജി
വെറും വയറ്റിൽ ഉണക്കമുന്തിരി ഇട്ട വെള്ളം കുടിക്കുന്നത് ശരീരത്തിന് എനർജിയും ഉന്മേഷവും ലഭിക്കാൻ നമ്മെ സഹായിക്കും.

Also Read: വണ്ണം കുറക്കാൻ തീരുമാനിച്ചോ? വ്യായാമം ആരംഭിക്കും മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

വിളർച്ച
അയൺ, കോപ്പർ ബി കോംപ്ലക്സ് വിറ്റമിനുകൾ എന്നിവ അടങ്ങിയ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് വിളർച്ചയെ തടയാൻ സഹായിക്കും

SYMBOLIC IMAGE

പ്രതിരോധശേഷി
വിറ്റമിൻസി ,ബി ആന്റിഓക്സിഡന്റുകൾ തുടങ്ങിയവ അടങ്ങിയ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് നമ്മുടെ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.

എല്ലുകളുടെ ആരോഗ്യം
കാൽസ്യവും ബോറോണും അടങ്ങിയ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ഉറപ്പിനും വളരെ നല്ലതാണ്.

ചർമം
വിറ്റമിൻ സിയും മറ്റ് ആന്റിഓക്സിഡന്റുകളും അടങ്ങിയ ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

Also Read: ഇതൊക്കെ ശ്രദ്ധിക്കാറുണ്ടോ? പ്രാരംഭ ഹൃദ്രോഗ സൂചനകൾ മനസ്സിലാക്കാം

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Top