നമ്മളിൽ പലര്‍ക്കും വൈകുന്നേരം ചായക്കൊപ്പം ബേക്കറി ഭക്ഷണങ്ങള്‍ കഴിക്കുന്ന ശീലമുണ്ട്. പക്ഷെ ഇത്തരം ബേക്കറി ഭക്ഷണങ്ങള്‍ നമ്മുടെ ആരോഗ്യത്തിന് ഒട്ടും നന്നല്ല. അപ്പോൾ അതിന് പകരം ഒരു പിടി നിലക്കടല കഴിച്ചാലോ? അറിയാം ഗുണങ്ങള്‍
പോഷകങ്ങളുടെ കലവറ
ധാരാളം പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍, നാരുകള്‍ എന്നിവയാല്‍ സമ്പന്നമാണ് നിലക്കടല. അവ കൂടാതെ പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പര്‍ തുടങ്ങിയവ അടങ്ങിയതാണ് നിലക്കടല.
ഹൃദയാരോഗ്യം
ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ നിലക്കടല നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
തലച്ചോറിന്‍റെ ആരോഗ്യം
ഒമേഗ 3 ഫാറ്റി ആസിഡും, അതുപോലെ ഒമേഗ 6 ഫാറ്റി ആസിഡും അടങ്ങിയ നിലക്കടല തലച്ചോറിന്‍റെ ആരോഗ്യത്തിനും വളരെ നല്ലതാണ്.
ദഹനം
ഫൈബര്‍ ധാരാളം അടങ്ങിയത് കൊണ്ട് തന്നെ നിലക്കടല കഴിക്കുന്നത് നമ്മുടെ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
Also Read: ഡയറ്റിൽ നിന്നും പഞ്ചസാര ഒഴിവാക്കിയാലോ? അറിയാം മാറ്റങ്ങൾ!
പ്രമേഹം
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇവ സഹായിക്കും. കാരണം നിലക്കടലയുടെ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്.
വണ്ണം കുറയ്ക്കാന്‍
നാരുകള്‍ ധാരാളം അടങ്ങിയ നിലക്കടല കഴിക്കുന്നത് വയര്‍ പെട്ടെന്ന് നിറയ്ക്കാനും അതുവഴി വിശപ്പ് കുറയ്ക്കാനും അത് നമ്മുടെ വണ്ണം കുറയ്ക്കാനും സഹായിക്കും.
ചര്‍മ്മം
ധാരാളം ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ ഇയും അടങ്ങിയ നിലക്കടല നമ്മുടെ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
Also Read: പ്രമേഹമുള്ളവരാണോ? ഈ പഴങ്ങൾ അധികം കഴിക്കരുതേ
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.