CMDRF

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെട്ടാലോ?

രോഗപ്രതിരോധ സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണിത്

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെട്ടാലോ?
വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെട്ടാലോ?

രീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തിലും വളര്‍ച്ചയിലും വിറ്റാമിന്‍ സി ഒരു പ്രധാന പങ്ക് വഹിക്കുന്നു. രോഗപ്രതിരോധ സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണിത്. അത്തരത്തില്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെട്ടാലോ?

റെഡ് ബെല്‍ പെപ്പര്‍

കാപ്‌സിക്കം എന്നും അറിയപ്പെടുന്ന റെഡ് ബെല്‍ പെപ്പറില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ഓറഞ്ചില്‍ 53 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിരിക്കുമ്പോള്‍, 100 ഗ്രാം റെഡ് ബെല്‍ പെപ്പറില്‍ 127 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. കൂടാതെ റെഡ് ബെല്‍ പെപ്പറില്‍ വിറ്റാമിന്‍ എയും അടങ്ങിയിരിക്കുന്നു. രോഗ പ്രതിരോധശേഷി കൂട്ടാനും കണ്ണിന്റെ ആരോഗ്യത്തിനുമൊക്കെ ഇവ ഗുണം ചെയ്യും.

Capsicum

കിവി

100 ഗ്രാം കിവിയില്‍ 93 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. കൂടാതെ നിരവധി ധാതുക്കള്‍, ഫൈബര്‍ തുടങ്ങിയവയും കിവിയില്‍ ഉണ്ട്. ഇവ രോഗപ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനുമൊക്കെ ഗുണം ചെയ്യും.

Kiwi Fruit

സ്‌ട്രോബെറി

100 ഗ്രാം സ്‌ട്രോബെറിയില്‍ 58 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റി ഓക്‌സിഡന്റുകളും ഫൈബറും അടങ്ങിയ സ്‌ട്രോബെറി രോഗപ്രതിരോധശേഷിക്കും ഹൃദയാരോഗ്യത്തിനുമൊക്കെ ഗുണം ചെയ്യും.

Strawberry

പപ്പായ

100 ഗ്രാം പപ്പായയില്‍ 60 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റി ഓക്‌സിഡന്റുകളും ഫൈബറും അടങ്ങിയ പപ്പായ ദഹനം മെച്ചപ്പെടുത്താനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനുമൊക്കെ ഗുണം ചെയ്യും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

Papaya

പേരയ്ക്ക

100 ഗ്രാം പേരയ്ക്കയില്‍ 228 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഫൈബര്‍, പൊട്ടാസ്യം, വിറ്റാമിന്‍ എ, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ പേരയ്ക്ക രോഗ പ്രതിരോധശേഷി കൂട്ടാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

Guava

ഏറ്റവും സുരക്ഷിതവും മൂല്യവത്തായതുമായ പോഷകങ്ങളിൽ ഒന്നാണ് മികച്ച വിറ്റാമിൻ സി. രോഗപ്രതിരോധ ശേഷി, ഹൃദ്രോഗം, നേത്രരോഗം, പ്രസവത്തിനു മുമ്പുള്ള ആരോഗ്യപ്രശ്നങ്ങൾ, ചർമ്മത്തിലെ ചുളിവുകൾ എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ ഇത് സഹായിച്ചേക്കാം.

Top