വെറൈറ്റി ദോശ ആയാലോ?

വെറൈറ്റി ദോശ ആയാലോ?
വെറൈറ്റി ദോശ ആയാലോ?

രികൊണ്ടും മൈദ കൊണ്ടും ഗോതമ്പ് കൊണ്ടും നമ്മൾ ദോശ ഉണ്ടാക്കാറുണ്ടല്ലേ? എപ്പോഴെങ്കിലും റവ കൊണ്ട് ദോശ തയ്യാറാക്കി നോക്കീട്ടുണ്ടോ? ഒന്ന് പരീക്ഷിച്ചാലോ?

വേണ്ട ചേരുവകൾ

റവ 1 കപ്പ്‌
തേങ്ങ ചിരകിയത് 1 കപ്പ്
ചെറിയ ഉള്ളി 4 എണ്ണം
പച്ചമുളക് 2 എണ്ണം
ജീരകം അര ടീസ്പൂൺ
എണ്ണ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം റവ, തേങ്ങ ചിരകിയത്, ചെറിയ ഉള്ളി, പച്ചമുളക് എന്നിവ ഉപ്പും വെള്ളവും യോജിപ്പിച്ച് മിക്സിയിൽ അരച്ചെടുക്കുക. ശേഷം അതിലേക്ക് ജീരകം ചേർക്കുക. ദോശ മാവിന്റെ പാകത്തിൽ അരച്ചെടുക്കുക. ഒരു പാൻ നന്നായി ചൂടായി വരുമ്പോൾ അൽപ്പം എണ്ണ പുരട്ടി മാവ് ഒഴിച്ച് അടച്ചു വച്ചു വേവിക്കുക. മറിച്ചിട്ട ശേഷം നന്നായി മൊരിച്ചെടുക്കുക. കിടിലൻ റവ ദോശ റെഡി.

Top