കിവി കഴിച്ചാല്‍ ഇങ്ങനേയും ഗുണങ്ങളോ!

കിവി കഴിച്ചാല്‍ ഇങ്ങനേയും ഗുണങ്ങളോ!
കിവി കഴിച്ചാല്‍ ഇങ്ങനേയും ഗുണങ്ങളോ!

വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയ പോഷക സമൃദ്ധമായ പഴമാണ് കിവി. ആരോഗ്യ ഗുണങ്ങള്‍ നിരവധി ഉള്ളത് കൊണ്ട് തന്നെ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തില്‍ കൃത്യമായ അളവില്‍ പോഷകങ്ങള്‍ ലഭിക്കാന്‍ നിങ്ങളെ സഹായിക്കുന്നു. കിവിയുടെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് കിവി. രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുന്നു. കൂടാതെ ഇവയിലെ ആന്റി ഓക്‌സിഡന്റ് ഘടകങ്ങള്‍ ഫ്രീറാഡിക്കലുകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

കിവിയില്‍ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ദഹന ആരോഗ്യം പ്രോത്സാഹിപ്പിച്ച് മലബന്ധം പോലുള്ള അവസ്ഥയെ ഇല്ലാതാക്കുന്നു. നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദയ രോഗ സാധ്യത കുറയ്ക്കാനും മികച്ചതാണ്. ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്ന- ഫൈബര്‍, പൊട്ടാസ്യം, വിറ്റാമിന്‍ സി, പോളിഫെനോള്‍ പോലുള്ള ആന്റി ഓക്‌സിഡന്റുകള്‍ കിവിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവയുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

ദഹന ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു നാരുകള്‍, എന്‍സൈമുകള്‍, പ്രീബയോട്ടിക്‌സ് എന്നിവയുടെ സംയോജനം ദഹനപ്രശ്‌നങ്ങളെ അകറ്റി ദഹനം സുഖമമാക്കാന്‍ സഹായിക്കുന്നു. കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നീ ആന്റി ഓക്‌സിഡന്റുകള്‍ കിവിയില്‍ അടങ്ങിയിട്ടുണ്ട്. ഇവ ഹാനികരമായ നീലവെളിച്ചത്തെ തടയുകയും ഓക്സിഡേറ്റീവ് നാശത്തില്‍ നിന്ന് സംരക്ഷിച്ച് തിമിരം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. കിവിയിലെ വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍, ഫൈറ്റോകെമിക്കലുകള്‍ എന്നിവ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ഇതുവഴി അണുബാധകളെ ചെറുക്കാനുള്ള ശരീരത്തെ പ്രാപ്തമാക്കുകയും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

Top