പച്ച പപ്പായയ്ക്ക് ഇത്രയും ഗുണങ്ങളോ?

വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം തുടങ്ങിയവ ഇതിൽ അടങ്ങിയിട്ടുണ്ട്.

പച്ച പപ്പായയ്ക്ക് ഇത്രയും ഗുണങ്ങളോ?
പച്ച പപ്പായയ്ക്ക് ഇത്രയും ഗുണങ്ങളോ?

ച്ച പപ്പായ കഴിക്കാറുണ്ടോ നിങ്ങൾ? പഴുത്ത പപ്പായ മാത്രം ആയിരിക്കുമല്ലേ കഴിക്കുക. പഴുത്ത പപ്പായ പോലെ തന്നെ ഏറെ ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് പച്ച പപ്പായ. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, എൻസൈമുകൾ എന്നിവയാൽ സമ്പന്നമാണ് പച്ച പപ്പായ. വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം തുടങ്ങിയവ ഇതിൽ അടങ്ങിയിട്ടുണ്ട്.

ദഹനം മെച്ചപ്പെടുത്താൻ പച്ച പപ്പായ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് സഹായിക്കും. പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പൈൻ എന്ന എൻസൈം ആണ് ഇതിന് സഹായിക്കുന്നത്. പപ്പായയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ദഹന സംബന്ധമായ പ്രശ്നങ്ങൾ, മലബന്ധം എന്നിവയെ അകറ്റി ദഹനം സുഗമമായി നടക്കാൻ പച്ച പപ്പായ ഡയറ്റിൽ ഉൾപ്പെടുത്താം.

Also Read: മുഖക്കുരു കളഞ്ഞ് സൗന്ദര്യം വർധിപ്പിക്കാൻ ഇങ്ങനെ ചെയ്യാം

ഹൃദ്രോഗങ്ങളെ തടയാൻ പച്ച പപ്പായ സഹായിക്കും. ആന്റി ഓക്‌സിഡന്റുകളും മറ്റും പപ്പായയിൽ ധാരാളമുണ്ട്. നാരുകൾ, പൊട്ടാസ്യം, വിറ്റാമിനുകൾ എന്നിവയുടെ അടങ്ങിയിരിക്കുന്നതിനാൽ പച്ച പപ്പായ ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

കണ്ണുകളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ് പച്ച പപ്പായ. വിറ്റാമിൻ സി, ഇ തുടങ്ങിയവ ധാരാളം അടങ്ങിയ പച്ച പപ്പായ ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്. ഫൈബർ ധാരാളം അടങ്ങിയ പച്ച പപ്പായ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും നല്ലതാണ്.

PAPPAYA

പച്ച പപ്പായയിൽ കലോറി വളരെ കുറവുമാണ്. വിറ്റാമിൻ സി ധാരാളം അടങ്ങിയ പച്ച പപ്പായ കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ഉയർന്ന നാരുകൾ ഉള്ളതിനാൽ പച്ച പപ്പായ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കും.

Top