മഹീന്ദ്ര XEV 9e യുടെ ഇന്റീരിയര്‍ സവിശേഷതകള്‍ എന്തൊക്കെയാണെന്ന് അറിയാം !

വേറിട്ട രീതിയില്‍ രൂപകല്‍പ്പന ചെയ്ത ഡാഷ്ബോര്‍ഡിലെ ട്രിപ്പിള്‍ സ്‌ക്രീന്‍ സജ്ജീകരണമാണ് രസകരമായ ഹൈലൈറ്റുകളിലൊന്ന്. ഓരോ സ്‌ക്രീനും 1920x720 റെസല്യൂഷനോട് കൂടിയ 12.3 ഇഞ്ച് അളവ് ലഭിക്കുന്നു. മഹീന്ദ്രയുടെ അഡ്രെനോക്‌സ് സോഫ്റ്റ്വെയര്‍ ഇതില്‍ ഉണ്ട്.

മഹീന്ദ്ര XEV 9e യുടെ ഇന്റീരിയര്‍ സവിശേഷതകള്‍ എന്തൊക്കെയാണെന്ന് അറിയാം !
മഹീന്ദ്ര XEV 9e യുടെ ഇന്റീരിയര്‍ സവിശേഷതകള്‍ എന്തൊക്കെയാണെന്ന് അറിയാം !

മഹീന്ദ്ര അടുത്തിടെ രണ്ട് ആകര്‍ഷകമായ ഇലക്ട്രിക് കൂപ്പെ എസ്യുവികളുടെ ടീസര്‍ പുറത്തുവിട്ടു. Be 6e, XEV 9e എന്നിവയാണവ. ഈ രണ്ട് പ്രൊഡക്ഷന്‍-റെഡി മോഡലുകള്‍ക്കും പുറത്ത് ആകര്‍ഷകമായ സ്‌റ്റൈലിംഗും ഉള്ളില്‍ ഉയര്‍ന്ന ഫീച്ചറുകളും ലഭിക്കുന്നു. മഹീന്ദ്ര XEV 9e നവംബര്‍ 26 അരങ്ങേറ്റം കുറിക്കും. ഇതില്‍ XEV 9e യുടെ ഇന്റീരിയര്‍ സവിശേഷതകള്‍ എന്തൊക്കെയാണെന്ന് അറിയാം.

ഇന്റീരിയര്‍ ഹൈലൈറ്റുകള്‍


XEV 9e ബ്രാന്‍ഡ് നേരത്തെ പ്രദര്‍ശിപ്പിച്ച XUV.e9 കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍-റെഡി മോഡലാണ്. ടീസറില്‍ കാണിച്ചിരിക്കുന്നതുപോലെ, കൂപ്പെ എസ്യുവിയുടെ ഇന്റീരിയര്‍ പ്രീമിയം ഫീച്ചറുകളോട് കൂടിയ ഫ്യൂച്ചറിസ്റ്റിക് ആയി കാണപ്പെടുന്നു. വേറിട്ട രീതിയില്‍ രൂപകല്‍പ്പന ചെയ്ത ഡാഷ്ബോര്‍ഡിലെ ട്രിപ്പിള്‍ സ്‌ക്രീന്‍ സജ്ജീകരണമാണ് രസകരമായ ഹൈലൈറ്റുകളിലൊന്ന്. ഓരോ സ്‌ക്രീനും 1920×720 റെസല്യൂഷനോട് കൂടിയ 12.3 ഇഞ്ച് അളവ് ലഭിക്കുന്നു. മഹീന്ദ്രയുടെ അഡ്രെനോക്‌സ് സോഫ്റ്റ്വെയര്‍ ഇതില്‍ ഉണ്ട്.

BE 6e പോലെയുള്ള പ്രകാശിതമായ (BE) ലോഗോയുള്ള രണ്ട്-സ്പോക്ക് ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍ ഉള്‍പ്പെടുന്നു. എങ്കിലും, BE 6e-ന് ഡാഷ്ബോര്‍ഡില്‍ ഇരട്ട സ്‌ക്രീന്‍ ലേഔട്ട് ലഭിക്കും. മഹീന്ദ്ര XUV700- ല്‍ നിന്ന് സെന്റര്‍ കണ്‍സോള്‍, HVAC കണ്‍ട്രോളുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഫീച്ചറുകളും ഇലക്ട്രിക് എസ്യുവി കടമെടുക്കാന്‍ സാധ്യതയുണ്ട് .

സ്‌പെസിഫിക്കേഷനുകള്‍


പുതിയ മഹീന്ദ്ര XEV 9e INGLO പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് BE 6e ഉള്‍പ്പെടെ വരാനിരിക്കുന്ന മറ്റ് മഹീന്ദ്ര ഇലക്ട്രിക് എസ്യുവികള്‍ക്കും അടിവരയിടും. XEV 9e കൂപ്പെ എസ്യുവിക്ക് 60-80 kWh ബാറ്ററി പാക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് 500 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. റിയര്‍-വീല്‍-ഡ്രൈവ് അല്ലെങ്കില്‍ ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റങ്ങളിലും ഇത് ലഭ്യമായേക്കാം.

Top