സൈനസൈറ്റിസ് രോഗലക്ഷണങ്ങള്‍ എന്തൊക്കെ?

സൈനസൈറ്റിസ് രോഗലക്ഷണങ്ങള്‍ എന്തൊക്കെ?
സൈനസൈറ്റിസ് രോഗലക്ഷണങ്ങള്‍ എന്തൊക്കെ?

മിക്ക ആളുകളെയും അലട്ടുന്ന ഒന്നാണ് തലവേദനയും ജലദോഷവും. അതുപോലെ തന്നെ പലരെയും അസ്വസ്ഥപ്പെടുത്തുന്ന ഒന്നാണ് സൈനസൈറ്റിസ്. ഈ രോഗാവസ്ഥയുള്ളവരില്‍ കാണുന്ന പ്രധാന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. മുഖത്തിനുള്ളില്‍ സാധാരണയായി വായു നിറഞ്ഞിരിക്കുന്ന അറകളാണ് സൈനസുകള്‍. വായുസഞ്ചാരമുള്ള അറകളാണിവ. ഈ അറകള്‍ക്കുള്ളിലെ തടസ്സങ്ങള്‍ നീര്‍വീക്കത്തിലേക്കും, മൂക്കിലെ കലകളുടെ വളര്‍ച്ചയിലേക്കും നയിക്കും. അതായത് നാസികാദ്വാരത്തിന് ചുറ്റുമുള്ള അറകളില്‍ വീക്കം സംഭവിക്കുന്ന അവസ്ഥയാണ് സൈനസൈറ്റിസ്. ഇതോടെ രോഗിയില്‍ ചില രോഗലക്ഷണങ്ങളും പ്രകടമായിത്തുടങ്ങും.

തുമ്മല്‍, തൊണ്ടയിലേക്ക് പോസ്റ്റ് നാസല്‍ ഡ്രിപ്പ് പോകുക, തലവേദന, മുഖത്തെ വേദന, മണം നഷ്ടപ്പെടുക, ഉറക്കമില്ലായ്മ എന്നിവയാണ് ഇവരില്‍ പ്രധാനമായുണ്ടാകുന്ന ലക്ഷണം. എന്നാല്‍ സൈനസൈറ്റിസ് പ്രശ്‌നങ്ങള്‍ക്കും ചില ന്യൂറോളജിക്കല്‍ രോഗങ്ങള്‍ക്കും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഏകാഗ്രത നഷ്ടമാകല്‍, ഓര്‍മ്മശക്തി കുറയല്‍,വിഷാദം, തുടങ്ങിയവയും ഈ രോഗികളില്‍ അനുഭവപ്പെടുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. ഇപ്പോള്‍ സൈനസൈറ്റിസ് ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്ന പലരിലും ഉറക്കക്കുറവ്, ക്ഷീണം, അലസത, ഏകാഗ്രത നഷ്ടമാകല്‍ തുടങ്ങിയ ലക്ഷണങ്ങളും കണ്ടുവരുന്നുണ്ട്. പ്രായഭേദമന്യേ എല്ലാവരിലും സൈനസൈറ്റിസ് കാണുന്നുണ്ട്. അലര്‍ജിപ്രശ്‌നങ്ങളുള്ളവര്‍ക്കും സൈനസൈറ്റിസ് ബാധിക്കാറുണ്ട്. കാലാവസ്ഥ മാറ്റം, മലിനീകരണം, പൊടി, എന്നിവയെല്ലാം ഈ രോഗത്തിനെ സ്വാധീനിക്കുന്ന ഘടകമാണ്.

Top