കെ. രാധാകൃഷ്ണനെ കുറ്റം പറയുന്ന രമ്യ ഹരിദാസ് എന്ത് വികസനമാണ് ചെയ്തത് ? തുറന്നടിച്ച് എൻ.കെ സുധീർ

കേരളത്തിലെ ഡി.എം.കെ രണ്ട് മുന്നണികള്‍ക്കും അപകടമാണ്. എല്‍ ഡി എഫ്, യു ഡി എഫ് എന്നൊന്നില്ല.. ഇവിടെ ജയിക്കാന്‍ പോകുന്നത് ഞങ്ങളാണ്. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. ഇവിടെ മാധ്യമങ്ങള്‍ കൃത്യമായിട്ട് ഒന്നും ചോദിക്കുന്നില്ല.

കെ. രാധാകൃഷ്ണനെ കുറ്റം പറയുന്ന രമ്യ ഹരിദാസ് എന്ത് വികസനമാണ് ചെയ്തത് ? തുറന്നടിച്ച് എൻ.കെ സുധീർ
കെ. രാധാകൃഷ്ണനെ കുറ്റം പറയുന്ന രമ്യ ഹരിദാസ് എന്ത് വികസനമാണ് ചെയ്തത് ? തുറന്നടിച്ച് എൻ.കെ സുധീർ

വീണ്ടും ഇടതുപക്ഷം വിജയിച്ചാല്‍ പിന്നെ യു.ഡി.എഫ് നേതൃത്വത്തിന് കൂട്ട ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ചേലക്കരയിലെ ഡി.എം.കെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി എൻ കെ സുധീര്‍. എക്‌സ്പ്രസ്സ് കേരളയ്ക്ക് നല്‍കിയ പ്രതികരണത്തിലാണ് മുന്‍ എ.ഐ.സി.സി അംഗം കൂടിയായ സുധീര്‍ ഇത്തരമൊരു പ്രതികരണം നടത്തിയിരിക്കുന്നത്. ചേലക്കരയില്‍ ഇത്തവണ താന്‍ അട്ടിമറി വിജയം. നേടുമെന്നും സുധീര്‍ അവകാശപ്പെട്ടു. പത്ത് മുപ്പത് വര്‍ഷമായി ഈ നാട്ടില്‍ ഈ മണ്ഡലത്തില്‍ കാര്യമായ എന്തെങ്കിലുമൊരു വികസന പ്രവര്‍ത്തനം നടത്താന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ല. ഇത് ഞാന്‍ പറഞ്ഞതല്ല. കഴിഞ്ഞ ആഴ്ച ബഹുമാന്യനായ മുഖ്യമന്ത്രി ചേലക്കരയില്‍ വന്നപ്പോള്‍ പറഞ്ഞതാണെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.

ഈ ചേലക്കരയില്‍ യാതൊരു വികസന പ്രവര്‍ത്തനത്തിനും നേതൃത്വം നല്‍കാന്‍ എല്‍ ഡി എഫിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല ഒരു നല്ല റോഡുകള്‍ പോലും ഇവിടെ ഇല്ല. ഇത് തിരിച്ചറിഞ്ഞാണ് ബഹുമാന്യനായ മുഖ്യമന്ത്രി കുറ്റസമ്മതം നടത്തിയിരിക്കുന്നത്. ഇപ്പോള്‍ ആള്‍ക്കാര്‍ പഴയതുപോലെയല്ല മാറ്റി ചിന്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ചേലക്കരയില്‍ നല്ല റോഡില്ല, വെള്ളമില്ല, വീടുകളില്ല… ഇങ്ങനെ ഉള്ള നിരവധി പ്രശ്‌നങ്ങളാണ് ജനങ്ങള്‍ നേരിടുന്നത്. ഇതിനൊരു പരിഹാരം കാണേണ്ടതല്ലേ? ഇവിടെ ഭരിക്കുന്നവരല്ലേ ഇതെല്ലാം ചെയ്യേണ്ടത്. ഈ വീഴ്ചക്കെതിരെ ജനങ്ങള്‍ വിധിയെഴുതും. അതുകൊണ്ടാണ് തന്‍ ഈ തിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയമുണ്ടാകും എന്ന് പറയുന്നതെന്നും സുധീര്‍ പറഞ്ഞു.

NK Sudheer

കേരളത്തിലെ ഡി.എം.കെ രണ്ട് മുന്നണികള്‍ക്കും അപകടമാണ്. എല്‍ ഡി എഫ്, യു ഡി എഫ് എന്നൊന്നില്ല.. ഇവിടെ ജയിക്കാന്‍ പോകുന്നത് ഞങ്ങളാണ്. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. ഇവിടെ മാധ്യമങ്ങള്‍ കൃത്യമായിട്ട് ഒന്നും ചോദിക്കുന്നില്ല. ഞാന്‍ വോട്ടര്‍മാരെ നേരിട്ട് കണ്ട ഒരാളാണ്. വോട്ട് അഭ്യര്‍ത്ഥിച്ച ഒരാളാണ്. അവരോടുള്ള ചര്‍ച്ചയില്‍ അവരോട് സംസാരിക്കുമ്പോഴുള്ള ആശയങ്ങള്‍ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ കിട്ടുന്ന ഒരു ഫീഡ് ബാക്ക് എന്ന് പറഞ്ഞാല്‍ അത് ഞങ്ങള്‍ ജയിക്കാന്‍ പോകുന്നു എന്നതു തന്നെയാണ്. കോണ്‍ഗ്രസ്സ് നേതൃത്വം തന്നെ പരിഹസിക്കുന്നതിനും സുധീറിന് കൃത്യമായ മറുപടിയുണ്ട്.

‘ഞാന്‍ പ്രാദേശിക നേതാവാണോ സംസ്ഥാന നേതാവാണോ ദേശീയ നേതാവാണോ എന്നൊന്നും പറയാന്‍ ഞാന്‍ ആരും അല്ല. ഇതെല്ലാം നോക്കികാണുന്നത് ജനങ്ങളാണ്. അവരത് അസ്സസ്സ് ചെയ്യട്ടെ. പക്ഷെ ഒരു ഇന്‍ഫൊര്‍മേഷന് വേണ്ടി ഒരു കാര്യം പറയാം ഞാന്‍ കെ പി സി സി സെക്രട്ടറിയായിരുന്നു. കെ പി സി സി മെമ്പറായിരുന്നു. എ ഐ സി സി മെമ്പറായിരുന്നു. ഇതൊക്കെ വെറുതെ കിട്ടുമോ? എനിക്കറിയില്ല’ അതിന് മറുപടി പറയേണ്ടത് കോണ്‍ഗ്രസ്സ് നേതൃത്വമാണെന്നും സുധീര്‍ തുറന്നടിച്ചു.

K Radhakrishnan

പതിനായിരം പേരെ പങ്കെടുപ്പിച്ച് തൃശൂരില്‍ പട്ടിക ജാതിക്കാരുടെ സമ്മേളനം നടത്തിയത് താനാണെന്നും സുധീര്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തെ ഓര്‍മ്മിപ്പിച്ചു. ‘ഇന്നുവരെ കേരളത്തില്‍ ഒരു പട്ടികജാതി നേതാക്കന്മാര്‍ക്കും നടത്താന്‍ കഴിയാത്ത വിധത്തിലുള്ള മീറ്റിങ്ങാണ് ഞാന്‍ അന്ന് നടത്തിയത്. അതൊക്കെ റെക്കോര്‍ഡായി കിടക്കുവല്ലേ… നിസ്സാരമാണോ… അതിന്റെ വീഡിയോ കാര്യങ്ങള്‍ എല്ലാം ഉണ്ട് ‘ ഇതൊന്നും മറച്ചു വെയ്ക്കാന്‍ ആര്‍ക്കും കഴിയില്ലന്നും സുധീര്‍ പറഞ്ഞു.

കേരളത്തില്‍ മാറ്റം കൊണ്ടു വരാന്‍ യു ഡി എഫിന് കഴിയില്ല. അവര്‍ കാര്യമായ ഒരു ‘എക്‌സര്‍സൈസും’ ചെയ്യുന്നില്ല. ചേലക്കരയുടെ കാര്യത്തില്‍ കൃത്യമായ ഒരു ഡിസിഷന്‍ എടുത്തിരുന്നെങ്കില്‍ അത് മുന്നണിക്ക് മൊത്തത്തില്‍ ഗുണകരമായേനെ… ഇവിടെ ഒരിക്കലും രമ്യ ഹരിദാസിന് ജയിക്കാന്‍ കഴിയില്ല… അതൊരു സത്യമാണ്. ഇപ്പോള്‍ എല്ലാവരും കെ.രാധാകൃഷ്ണനെ കുറ്റപ്പെടുത്തുന്നുണ്ടല്ലോ. കെ രാധാകൃഷ്ണന്‍ ഒന്നും ചെയ്തില്ലാന്ന് ഈ രമ്യ ഹരിദാസ് പ്രസംഗിച്ച് നടക്കുന്നുണ്ടല്ലോ… ഈ രമ്യ ഹരിദാസ് എന്താ മണ്ഡലത്തില്‍ ചെയ്തത്? രാധാകൃഷ്ണന്‍ എം എല്‍ എ ആയിരിക്കും പോലെ, രമ്യ ഹരിദാസ് എം പിയും ആയിരുന്നല്ലോ ? എം പിക്കും റെസ്‌പോണ്‍സിബിലിറ്റി ഉണ്ടല്ലോ…അപ്പൊ എം പി എന്ന നിലയ്ക്ക് ഇവരും പരാജയമായിരുന്നു എന്ന് വിലയിരുത്തേണ്ടി വരും.

Ramya Haridas

അതുകൊണ്ടാണ് കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ അവര്‍ തോറ്റിരിക്കുന്നത്… തോറ്റ സ്ഥാനാര്‍ത്ഥിയെ വീണ്ടും അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. പാര്‍ലമെന്റില്‍ ജയിച്ചില്ലെങ്കില്‍ നിയമസഭയ്ക്ക് ശ്രമിക്കുമെന്നത് എന്ത് നിലപാടാണ്? ഇത് ഇവരുടെ കുടുംബ സ്വത്താണോ? ഞാന്‍ ഒരിക്കലും അവരെ ക്രിട്ടിസൈസ് ചെയ്യാന്‍ ഉദ്ദേശിച്ച് പറഞ്ഞതല്ല… പക്ഷെ പാര്‍ട്ടി ഒരു ഡിസിഷന്‍ ഇതിലൊക്കെ എടുക്കണം. കോണ്‍ഗ്രസ്സിന് ഇനിയും രക്ഷപ്പെടണമെങ്കില്‍ അത് അനിവാര്യമാണ്. കാരണം ഒരുപാട് പാവപ്പെട്ട യു ഡി എഫ് പ്രവര്‍ത്തകര്‍ വിഷമത്തിലാണ്…പ്രതിസന്ധിയിലാണ്…ഇനിയും ഒന്ന് റിപ്പീറ്റ് ചെയ്താല്‍… ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരണത്തില്‍ വന്ന് കഴിഞ്ഞാല്‍, പിന്നെ യു ഡി എഫിന് കൂട്ട ആത്മഹത്യ ചെയ്യേണ്ടി വരും… സുധീര്‍ തുറന്നടിച്ചു.

വീഡിയോ കാണാം

Top