വനിതാ ടി20 ലോകകപ്പ്: ഇന്ത്യയുടെ സെമി സാധ്യത പാകിസ്ഥാന്റെ വിജയത്തിൽ

മത്സരത്തില്‍ പാകിസ്ഥാനെ കീഴടക്കിയാല്‍ ന്യൂസിലന്‍ഡ് ആറുപോയന്റോടെ സെമിയിലേക്ക് കടക്കും

വനിതാ ടി20 ലോകകപ്പ്: ഇന്ത്യയുടെ സെമി സാധ്യത പാകിസ്ഥാന്റെ വിജയത്തിൽ
വനിതാ ടി20 ലോകകപ്പ്: ഇന്ത്യയുടെ സെമി സാധ്യത പാകിസ്ഥാന്റെ വിജയത്തിൽ

ഷാര്‍ജ: വനിതാ ടി20 ലോകകപ്പിലെ നിര്‍ണായകമായ ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ഓസ്‌ട്രേലിയ സെമി പ്രവേശനം നേടിയത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യന്‍ വനിതകള്‍ക്ക് നിശ്ചിത 20 ഓവറില്‍ 142 റണ്‍സെടുക്കാനേ ആയൊള്ളൂ. അതോടെ ഇന്ത്യയുടെ സെമി സാധ്യത മങ്ങി. എന്നാല്‍ സെമിയിലേക്ക് പ്രവേശിക്കാൻ ഇന്ത്യക്ക് മുന്നിൽ ഇനിയും നേർത്ത സാധ്യതകളുണ്ട്.

അത് ഗ്രൂപ്പിലെ മറ്റു മത്സരഫലങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. നാല് മത്സരങ്ങളില്‍ നിന്ന് എട്ട് പോയന്റുമായി ഗ്രൂപ്പ് എ യില്‍ സെമി ടിക്കറ്റെടുത്ത ഓസ്‌ട്രേലിയ കളിച്ച എല്ലാ മത്സരങ്ങളും ടീം വിജയിച്ചു. നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് വീതം ജയവും തോല്‍വിയുമായി നാല് പോയിന്റുമായി നിലവില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയന്റുള്ള പാകിസ്ഥാനും സെമി സാധ്യത മുന്നിലുണ്ട്. ഗ്രൂപ്പില്‍ നിന്ന് ഒരു ടീം കൂടി സെമിയിലേക്ക് പ്രവേശിക്കുമെന്നതിനാല്‍ ന്യൂസിലന്‍ഡ്-പാക് പോരാട്ടം ടീമുകള്‍ക്ക് നിര്‍ണായകമാണ്.

Also Read: ‘ഗംഭീർ സഞ്ജുവിന്റെ ആരാധകൻ’; പഴയ ട്വീറ്റ് ഓർമപ്പെടുത്തി ആകാശ് ചോപ്ര

മത്സരത്തില്‍ പാകിസ്ഥാനെ കീഴടക്കിയാല്‍ ന്യൂസിലന്‍ഡ് ആറുപോയന്റോടെ സെമിയിലേക്ക് കടക്കും. ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്താകും. അതേസമയം പാകിസ്ഥാന്‍ ജയിച്ചാല്‍ ഇന്ത്യയ്ക്ക് മുന്നിൽ സെമി സാധ്യത തുറക്കും. പാകിസ്ഥാന്‍ ജയിച്ചാല്‍ ഇന്ത്യ, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍ ടീമുകള്‍ക്ക് നാല് പോയന്റാകും. നെറ്റ് റണ്‍റേറ്റാകും പിന്നീട് സെമിയിലേക്ക് കടക്കുന്ന ടീമിനെ തീരുമാനിക്കുക. കൂടുതല്‍ റണ്‍റേറ്റുള്ള ടീം ഗ്രൂപ്പില്‍ നിന്ന് രണ്ടാമതായി ലോകകപ്പ് സെമിയിലെത്തും. ഇന്ത്യക്ക് സെമിയിലേക്ക് പ്രവേശിക്കണമെങ്കില്‍ പാകിസ്ഥാന്‍ ജയിക്കുകയും റണ്‍റേറ്റ് അനുകൂലമാകുകയും ചെയ്യണം.

ന്യൂസിലന്‍ഡിനെതിരേ പാകിസ്ഥാനാണ് ആദ്യം ബാറ്റ് ചെയ്യുന്നതെങ്കില്‍ അവര്‍ 53 ല്‍ കുറഞ്ഞ റണ്‍സിന് ജയം സ്വന്തമാക്കണം. എന്നാല്‍ പാകിസ്ഥാനാണ് ആദ്യം ബോള്‍ ചെയ്യുന്നതെങ്കില്‍ അവര്‍ ലക്ഷ്യത്തിലെത്തുമ്പോള്‍ 9.1 ഓവറില്‍ കൂടുതല്‍ പന്തുകള്‍ ബാക്കിയുണ്ടാവരുത്. ഇങ്ങനെയാണെങ്കില്‍ മാത്രമേ ഇന്ത്യ അടുത്ത റൗണ്ടിലേക്ക് കടക്കുകയുള്ളൂ. പാകിസ്ഥാന്‍ 53-ലധികം റണ്‍സിനോ 9.1 ല്‍ കൂടുതല്‍ ഓവറുകള്‍ ബാക്കി നില്‍ക്കേയുമാണ് ജയിക്കുന്നതെങ്കില്‍ ഇന്ത്യ, ന്യൂസിലന്‍ഡ്‌ ടീമുകള്‍ പുറത്താകും. പാകിസ്ഥാന്‍ സെമിയിലെത്തും.

Top