രാജ്യമൊട്ടാകെ തന്നെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രാണ് കങ്കുവ. എന്നാൽ സൂര്യ നായകനായി എത്തുന്ന കങ്കുവയുടെ ട്രെയിലർ ഇപ്പോൾ ഹിറ്റായിട്ടുണ്ട്. അതേസമയം ട്രെയിലർ പുറത്തിറങ്ങിയപ്പോഴേ ആരാധകർ തെരഞ്ഞത് സിനിമയുടെ പേരിന്റെ അർഥമാണ്. കങ്കുവ എന്ന പേരിന്റെ അർഥം ഒടുവിൽ ആരാധകർ കണ്ടെത്തിയിരിക്കുന്നു എന്നാണ് റിപ്പോർട്ട്.
സംവിധായകൻ സിരുത്തൈ ശിവ 2023ൽ തന്നെ ചിത്രത്തിന്റെ പേരിന്റെ അർഥം വെളിപ്പെടുത്തിയതാണ് കങ്കുവയുടെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ ഇപ്പോൾ ആരാധകർ ചർച്ചയാക്കുന്നത്. പുരാതനമായ തമിഴ് വാക്കാണ് കങ്കുവ. തീ എന്നാണ് അതിന് അർഥം. അതായത് ദഹിപ്പിക്കാൻ പോന്ന ശക്തിയുള്ളവനെന്നാണ് ചിത്രത്തിന്റെ പേര് എന്നതും, കങ്കുവയുടെ അർഥമെന്നാണ് റിപ്പോർട്ട്. അതേസമയം റിലീസിന് സൂര്യയുടെ കങ്കുവ 100 കോടിയിൽ അധികം നേടുമോ എന്നതും ചർച്ചയാകുന്നുണ്ട്.
നിലവിൽ സംവിധായകൻ സിരുത്തൈ ശിവയുടെ കങ്കുവ സിനിമയിലെ ഫയർ ഗാനം നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. കങ്കുവ ഒന്നിനൊപ്പം രണ്ടാം ഭാഗത്തിന്റെയും കഥ പൂർത്തിയായിട്ടുണ്ട് എന്നും നിർമാതാവ് വ്യക്തമാക്കിയതും ചിത്രത്തിന്റെ ആരാധകരെ കൂടുതൽ ആവേശത്തിലാക്കിയിട്ടുണ്ട്. കങ്കുവ രണ്ടിന്റെ ചിത്രീകരണം എപ്പോഴായിരിക്കുമെന്നും ചിത്രത്തിന്റെ നിർമാതാവ് സൂചിപ്പിച്ചു. കങ്കുവ 2 2026ൽ തീർക്കാനാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്ന് കെ ഇ ഝാനവേൽ പറഞ്ഞതായും ചലച്ചിത്ര രംഗത്ത് റിപ്പോർട്ടുണ്ട്.
വമ്പൻമാരായ ആമസോൺ പ്രൈം വീഡിയോയാണ് ഒടിടി റൈറ്റ്സ്‍ നേടിയത് എന്നതും സൂര്യയുടെ ചിത്രം കങ്കുവയിൽ വലിയ പ്രതീക്ഷകളുണ്ടാക്കിയിട്ടുണ്ട്. ഒരു നടനെന്ന നിലയിൽ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ വ്യക്തമാക്കി. പ്രതീക്ഷയേറെയുള്ള കങ്കുവയുടെ ചിത്രീകരണം ഓരോ ദിവസവും കൂടുതൽ മെച്ചപ്പെട്ടതായിരുന്നു എന്നായിരുന്നു നേരത്തെ താരം ചൂണ്ടിക്കാട്ടിയതും. അറിയാത്ത ഒരു പ്രദേശത്ത് നടക്കുന്ന കഥയായതിനാൽ കങ്കുവ പ്രധാനപ്പെട്ടതാണെന്നും സൂര്യ വ്യക്തമാക്കിയിരുന്നു. തങ്ങൾ കങ്കുവ ഏതാണ്ട് 150 ദിവസത്തിൽ അധികമെടുത്താണ് ചിത്രീകരിച്ചതെന്നും രാജ്യമൊട്ടാകെ പ്രേക്ഷകർക്ക് എന്തായാലും ഇഷ്‍ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും താരം വ്യക്തമാക്കി.