തിരുവനന്തപുരം: യുഡിഎഫ് യോഗത്തില്‍ പ്രസംഗിക്കാന്‍ അനുവദിക്കാതിരുന്നതില്‍ അതൃപ്തനായ രമേശ് ചെന്നിത്തലയെ അനുനയിപ്പിച്ച് വിഡി സതീശന്‍. രമേശ് ചെന്നിത്തലയുമായി വിഡി സതീശന്‍ കൂടിക്കാഴ്ച നടത്തി. യുഡിഎഫ് യോഗത്തില്‍ സംഭവിച്ചത് ആശയ വിനിമയത്തിലെ അവ്യക്തതയാണെന്നും ചെന്നിത്തലയുമായി യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്നും സതീശന്‍ പറഞ്ഞു.
ഈ മാസം 21ന് കെപിസിസി യോഗത്തിനു ശേഷം വൈകിട്ട് കന്റോണ്‍മെന്റ് ഹൗസില്‍ ചേര്‍ന്ന യുഡിഎഫ് ഏകോപന സമിതി യോഗത്തില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതില്‍ രമേശ് ചെന്നിത്തല അതൃപ്തനായിരുന്നു. ഘടകകക്ഷി നേതാക്കള്‍ക്ക് അവസരം നല്‍കിയപ്പോള്‍ യുഡിഎഫിന്റെ പ്രചാരണസമിതി ചെയര്‍മാന്‍ കൂടിയായ രമേശ് ചെന്നിത്തലയെ തഴഞ്ഞുവെന്നായിരുന്നു നേരത്തേയുണ്ടായ വിമര്‍ശനം. പിന്നാലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച എംപിമാര്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഘടകകക്ഷി നേതാക്കള്‍ക്കുമായി ഒരുക്കിയ വിരുന്നു സല്‍ക്കാരത്തില്‍ പങ്കെടുക്കാതെ രമേശ് ചെന്നിത്തല മടങ്ങുകയായിരുന്നു.