CMDRF

ഇറാൻ പ്രസിഡൻ്റിന് സംഭവിച്ചത് എന്ത് ? ലോകം ആശങ്കയിൽ, വിശദമായ അന്വേഷണത്തിന് ഇറാനൊപ്പം റഷ്യയും . . .

ഇറാൻ പ്രസിഡൻ്റിന് സംഭവിച്ചത് എന്ത് ? ലോകം ആശങ്കയിൽ, വിശദമായ അന്വേഷണത്തിന് ഇറാനൊപ്പം റഷ്യയും . . .
ഇറാൻ പ്രസിഡൻ്റിന് സംഭവിച്ചത് എന്ത് ? ലോകം ആശങ്കയിൽ, വിശദമായ അന്വേഷണത്തിന് ഇറാനൊപ്പം റഷ്യയും . . .

അസര്‍ബൈജാന്‍: ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടതായ റിപ്പോര്‍ട്ട് പുറത്തുവരവെ ഔദ്യോഗിക യാത്ര അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡനും റദ്ദാക്കി.
അമേരിക്കയുമായും കടുത്ത ശത്രുത പുലര്‍ത്തുന്ന രാജ്യമാണ് ഇറാന്‍. ഇസ്രയേലിലേക്ക് മിസൈലുകള്‍ വര്‍ഷിക്കാന്‍ നിര്‍ണ്ണായക തീരുമാനമെടുത്ത ഇറാന്‍ പ്രസിഡന്റ് കൊല്ലപ്പെട്ടതായി പുറത്ത് വരുന്ന റിപ്പോർട്ടുകൾ, അതീവ ഗൗരവത്തോടെയാണ് ലോക രാജ്യങ്ങള്‍ കാണുന്നത്. കാലാവസ്ഥ പ്രതികൂലമായതാണ് അപകടത്തിന് കാരണമെന്ന് പറയുന്നുണ്ടെങ്കിലും വിശദമായ അന്വേഷണം നടക്കുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ റഷ്യന്‍ അന്വേഷണ ഏജന്‍സികളുടെ സഹായവും ഇറാന് ലഭിക്കും.

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച തകര്‍ന്ന ഹെലികോപ്റ്റര്‍ കണ്ടെത്താനും റഷ്യയും തുര്‍ക്കിയും പ്രത്യേക സംഘത്തെ അയച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി പ്രത്യേക പരിശീലനം ലഭിച്ച സംഘത്തെ തന്നെയാണ് റഷ്യ അയച്ചിരിക്കുന്നത്.

ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ അപകടസ്ഥലം കണ്ടെത്തിയെന്നും ഉസി ഗ്രാമത്തിനടുത്താണ് ഹെലികോപ്റ്റര്‍ ഇറക്കിയെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മോശം കാലാവസ്ഥാ രക്ഷാദൗത്യത്തിന് തടസമാവുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അസര്‍ബൈജാന്‍ അതിര്‍ത്തിക്ക് സമീപം ജോല്‍ഫ നഗരത്തിലാണ് അപകടമുണ്ടായത് എന്ന വിവരമാണ് പുറത്തു വരുന്നത്. ടെഹ്‌റാനില്‍ നിന്ന് 600 കിലോ മീറ്റര്‍ അകലെയാണ് ഈ സ്ഥലം. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ തിരിച്ചിറക്കിയതാണെന്നാണ് ഇറാന്‍ വാര്‍ത്താ ഏജന്‍സി പ്രാഥമികമായി വിശദീകരിക്കുന്നതെങ്കിലും, അന്വേഷണത്തിനു ശേഷം മാത്രമേ യഥാര്‍ത്ഥ വസ്തുത പുറത്തു വരികയൊള്ളൂ. പ്രത്യേകിച്ച് കാലാവസ്ഥയെ പോലും മാറ്റി മറിക്കാന്‍ ശേഷിയുള്ള കൃത്രിമ ബുദ്ധിയുള്ള പുതിയ കാലത്ത്, എല്ലാ സാധ്യതയും അന്വേഷണ സംഘം പരിശോധിക്കുമെന്ന കാര്യവും ഉറപ്പാണ്. മാത്രമല്ല പ്രസിഡന്റിന്റെ ഹെലികോപ്റ്ററിനു ഒപ്പം സഞ്ചരിച്ച മറ്റു രണ്ട് ഹെലികോപ്റ്ററുകള്‍ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലന്ന വാര്‍ത്തകളും ഇതിനകം തന്നെ പുറത്ത് വന്നിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ ഒരു ഹെലികോപ്റ്ററിനെ മാത്രം എങ്ങനെയാണ് ബാധിക്കുക എന്ന ചോദ്യവും ഈ പശ്ചാത്തലത്തില്‍ അന്തരീക്ഷത്തില്‍ ശക്തമാണ്.

ഇതിനിടെ, നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനി ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അയത്തൊള്ള അലി ഖമീനിയുടെ പിന്‍ഗാമിയാകേണ്ടിയിരുന്ന നേതാവാണ് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി.

ഇസ്രയേല്‍ – ഖമാസ് യുദ്ധത്തില്‍ ഖമാസിന് അനുകൂലമായി ശക്തമായ നിലപാട് സ്വീകരിച്ച ഇബ്രാഹിം റെയ്‌സി ഇടപെട്ടാണ് ഹമാസിന് ആയുധങ്ങള്‍ നല്‍കിയിരുന്നത്. ഇറാന്‍ നയതന്ത്ര കാര്യാലയം ആക്രമിച്ചതിന് പ്രതികാരമായി ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തിയ ഇറാന്‍ നടപടി അമേരിക്കയെ പോലും ഞെട്ടിച്ചിരുന്നു.

ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ് (ഐആര്‍ജിസി) കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ ഇറാഖില്‍ വച്ച് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അമേരിക്ക മിന്നല്‍ ആക്രമണത്തിലൂടെ വധിച്ചിരുന്നത്. ഈ സംഭവത്തിന്നു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ മോശമായാണ് തുടരുന്നത്. ഇസ്രയേലിന് എല്ലാ സഹായവും നല്‍കി പിന്നില്‍ നിന്നും കളിക്കുന്നത് അമേരിക്കയാണെന്ന തിരിച്ചറിവും ഇറാനുണ്ട്. ഇറാന്‍ ആണവ ശക്തി ആര്‍ജിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെ തന്നെയാണ്, ഈ നീക്കങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിക്കുന്ന ഇറാന്‍ പ്രസിഡന്റ് ഹെലികോപ്റ്റര്‍ അപകടത്തിൽ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തയും ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

Top