മുന്നറിയിപ്പ് ലംഘിച്ച് അഗ്നിപർവ്വതത്തിൽ കയറുകയും , എന്നാൽ അഗ്നിപർവ്വതം പൊടുന്നനെ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് ഒരു കൂട്ടം വിനോദസഞ്ചാരികൾ ജീവൻ രക്ഷിക്കാൻ നടത്തുന്ന ശ്രമത്തിന്‍റെ ഭയാനക ദൃശ്യങ്ങൾ പുറത്ത്. ഇന്തോനേഷ്യയിലെ മൗണ്ട് ഡ്യൂക്കോണോ അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്. എന്നാൽ അപകടമുണ്ടായ ഉടനെത്തന്നെ ആളുകൾ പിന്നിലേക്ക് ഓടുന്നതും അപകടകരമായ ചരിവിലൂടെ ഇറങ്ങാൻ ശ്രമിക്കുന്നതും ഉൾപ്പെടെയുള്ള ഭായനക ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവെച്ച വീഡിയോയിലൂടെ പുറത്തുവന്നത്.
അതേസമയം ചാരനിറത്തിലുള്ള കൂറ്റൻ കാർമേഘം ആകാശത്തേക്ക് ഉയരുന്നത് കണ്ട് പരിഭ്രാന്തരായി മലകയറുന്ന ആളുകൾ ഓടുന്നത് വീഡിയോയിൽ കാണാം. ഈ മാസം ആദ്യമാണ് ഈ അഗ്നിപർവ്വത സ്‌ഫോടനം നടന്നത്.എന്നാൽ ഇതിൻ്റെ ഭീകര ദൃശ്യം ഒരു ഡ്രോൺ രേഖപ്പെടുത്തുകയായിരുന്നു. ചാരമേഘം തങ്ങൾക്ക് നേരെ നീങ്ങുന്നത് കണ്ട് വിനോദസഞ്ചാരികളുടെ സംഘം ഭയന്ന് ഡ്യൂക്കോണോ പർവതത്തിലെ പാറപ്രദേശത്തിലൂടെ പിന്നിലേക്ക് ഓടാൻ തുടങ്ങി.
Also Read: ടെലഗ്രാം മേധാവിയുടെ കസ്റ്റഡി കാലാവധി നീട്ടി ഫ്രാൻസ്
ദുരന്ത മുന്നറിയിപ്പ് അവഗണിച്ച് സഞ്ചാരികൾ
എന്നാൽ ഈ സംഭവത്തിൽ വിനോദസഞ്ചാരികളെല്ലാം കഷ്ടിച്ച് രക്ഷപ്പെട്ടതായി ദ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. ഇന്തോനേഷ്യയിലെ ദേശീയ ദുരന്ത ഏജൻസിയുടെ മുന്നറിയിപ്പ് അവഗണിച്ച്, അതേസമയം പ്രവേശന നിരോധനം ഉണ്ടായിരുന്നിട്ടും വിനോദസഞ്ചാരികൾ ഹൽമഹേരയിലെ അപകടകരമായ പ്രദേശത്തേക്ക് പ്രവേശിച്ചു എന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ദുർഘടമായ ഭൂപ്രകൃതിക്കും അപൂർവ ജനസംഖ്യയ്ക്കും പേരുകേട്ട ഒരു വിദൂര ദ്വീപാണ് ഹൽമഹേര.
Also Read: ഇന്ത്യൻ വംശജൻ വെടിയേറ്റ് കൊല്ലപ്പെട്ടു; യു.എസിൽ മരിച്ചത് പ്രശസ്ത ഫിസിഷ്യൻ
എന്നാൽ 1930-കൾ മുതൽ വർദ്ധിച്ചുവരുന്ന അഗ്നിപർവ്വത പ്രവർത്തനങ്ങളെത്തുടർന്ന് സ്ഥിരമായി പൊട്ടിത്തെറിക്കുന്ന അവസ്ഥയിലുള്ള മൗണ്ട് ഡ്യൂക്കോണോ അഗ്നിപർവ്വതത്തിൽ കയറുന്നതിനെതിരെ ഏജൻസി കർശനമായ മുന്നറിയിപ്പ് നൽകി. എങ്കിലും ഈ മുന്നറിയിപ്പുകൾ സഞ്ചാരികൾ അവഗണിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകൾ. ഈ സമയത്ത് അഗ്നിപർവ്വത പ്രവർത്തനങ്ങൾ വർധിക്കുന്നതിനാൽ ദുക്‌നോ പർവതത്തിൽ കയറുകയോ അതിനടുത്തോ പോകുകയോ ചെയ്യരുതെന്ന് ആളുകളോട് നിർദ്ദേശിക്കുന്നതായി അഗ്നിപർവ്വത, ഭൂമിശാസ്ത്ര ദുരന്ത ലഘൂകരണ കേന്ദ്രം മേധാവി പ്രിയതിൻ ഹാദി വിജയ പറഞ്ഞു.