അത്താഴം 5 ന് ആക്കിയാലോ ? അറിയാം ഗുണങ്ങൾ

മെച്ചപ്പെട്ട ദഹനം, മെറ്റബോളിസം, പ്രതിരോധശേഷി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് അത്താഴം നേരത്തെ കഴിക്കുന്നത് സഹായിക്കും.

അത്താഴം 5 ന് ആക്കിയാലോ ? അറിയാം ഗുണങ്ങൾ
അത്താഴം 5 ന് ആക്കിയാലോ ? അറിയാം ഗുണങ്ങൾ

ന്നത്തെ കാലത്തെ ജീവിതം കൊണ്ട് തന്നെ അത്താഴം വളരെ വൈകി കഴിക്കുന്നവരാണ് നമ്മളിൽ ഏറെയും. പ്രത്യേകിച്ച്‌, രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുമ്പോൾ രാത്രി 9 നും 10 നും ഇടയിലാണ് ഇക്കാലത്തു പലരും അത്താഴം കഴിക്കാറുള്ളത്. എന്നാല്‍ അത്താഴം വളരെ നേരത്തെ കഴിക്കുന്നവരുമുണ്ട്.

ബോളിവുഡ് നടിയും ഇന്ത്യൻ ക്രിക്കറ്റിന്റെ മിനിന്നും താരം വിരാട് കോഹ്ലിയുടെ ഭാര്യയുമായ അനുഷ്ക ശർമ്മ അടുത്തിടെ, അത്താഴം നേരത്തെ കഴിക്കുന്നതിനെക്കുറിച്ച്‌ പറഞ്ഞിരുന്നു. തങ്ങളുടെ മകള്‍ വാമികയുടെ സൗകര്യത്തിനുവേണ്ടിയാണ് അത്താഴം നേരത്തെ കഴിച്ചു തുടങ്ങിയതെന്നും, എന്നാൽ പിന്നീട് അതൊരു ജീവിതശൈലിയായി തങ്ങൾക്ക് മാറിയെന്നും, അത് ധാരാളം ആരോഗ്യ നേട്ടങ്ങള്‍ കൊണ്ടുവന്നുവെന്നും അനുഷ്ക പറഞ്ഞിരുന്നു.

Also Read: തൊണ്ടവേദന സ്ഥിരമാണോ ? ചിലപ്പോൾ കാൻസർ ആവാം

ഏറെയുണ്ട് ഗുണങ്ങൾ

DINNER – SYMBOLIC IMAGE

തിരക്കുള്ള നമ്മുടെ ജീവിതത്തിൽ ആരോഗ്യത്തെ ശ്രദ്ധിക്കാൻ ഏറെ കഷ്ട്ടപ്പെടുന്നവരാണ് നമ്മളിൽ അധികവും. വൈകിട്ട് 5 മണിക്ക് അത്താഴം കഴിക്കുന്നത് നമ്മുടെ കുടലിന്റെ ആരോഗ്യം, ചർമ്മം, മുടി, മാനസികാരോഗ്യം എന്നിവ മെച്ചപ്പെടുത്തുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഭക്ഷണം നേരത്തെ കഴിക്കുമ്പോൾ ദഹനപ്രക്രിയയ്ക്ക് കൂടുതല്‍ സമയം ലഭിക്കുന്നു. ഇതിലൂടെ ദഹനം സുഗമമാകുന്നു. അതേസമയം സൂര്യാസ്തമയത്തിനു ശേഷം കഴിക്കുന്ന ഏതൊരു ഭക്ഷണവും രാത്രി മുഴുവൻ കുടലില്‍ തങ്ങി കിടന്ന് വാതകങ്ങള്‍ പുറത്തുവിടുന്നതിന് ഇടയാക്കും. രാവിലെ എഴുന്നേല്‍ക്കുമ്പോൾ ക്ഷീണം, ദഹനസംബന്ധമായ അസ്വസ്ഥതകള്‍ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ക്കും അത് ഇടയാക്കും.

Also Read: കരുതിയിരിക്കണം, ക്രോണിക്‌ കിഡ്‌നി അകാല മരണത്തിനു കാരണമാവാം..!

വൈകിട്ട് 5 ന് അത്താഴ സമയം നിലനിർത്താൻ തിരക്കേറിയ ഷെഡ്യൂളില്‍ പോലും കഴിയുമെന്ന് വിദഗ്ധർ വിശ്വസിക്കുന്നു. ഒരു ദിവസത്തെ കാര്യങ്ങള്‍ ആദ്യമേ മുൻകൂട്ടി ആസൂത്രണം ചെയ്യുകയും ഭക്ഷണം തയ്യാറാക്കുകയും ചെയ്യുക. സൂപ്പ്, ആവിയില്‍ വേവിച്ചതോ പുഴുങ്ങിയതോ ആയ പച്ചക്കറികള്‍, ചോറ്, ദാല്‍ എന്നിവ പോലെയുള്ളവ അത്താഴത്തിൽ ഉള്‍പ്പെടുത്തി അത്താഴത്തിലെ വിഭവങ്ങള്‍ ലളിതമാക്കുക. മെച്ചപ്പെട്ട ദഹനം, മെറ്റബോളിസം, പ്രതിരോധശേഷി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് അത്താഴം നേരത്തെ കഴിക്കുന്നത് സഹായിക്കും.

Top