കിടിലന്‍ നൊങ്ക് സര്‍ബത്ത് ആയാലോ?

ശേഷം ഇവ ഗ്ലാസില്‍ അരിച്ച് ഒഴിച്ചതിനു ശേഷം കുടിച്ചോളൂ.

കിടിലന്‍ നൊങ്ക് സര്‍ബത്ത് ആയാലോ?
കിടിലന്‍ നൊങ്ക് സര്‍ബത്ത് ആയാലോ?

നൊങ്ക് വിറ്റാമിന്‍ ബി, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്, ഫോസ്ഫറസ്, കാല്‍സ്യം എന്നിവയുടെ കലവറയാണ്. പലരും ഏറെ ഇഷ്ട്ടത്തോടെ കഴിക്കുന്ന നൊങ്കിന് ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്. ചൂടുകാലത്ത് ശരീരം തണുപ്പിക്കാന്‍ വേണ്ടിയാണ് പലരും നൊങ്ക് കഴിക്കാറ്. അതുകൊണ്ട് ഇന്ന് നമുക്ക് നൊങ്ക് കൊണ്ട് വളരെ എളുപ്പത്തില്‍ സര്‍ബത്ത് തയ്യാറാക്കിയാലോ?

വേണ്ട ചേരുവകള്‍

നൊങ്ക് -1 കപ്പ്
നാരങ്ങാ നീര് – 4 സ്പൂണ്‍
നന്നാറി സര്‍ബത്ത് -2 സ്പൂണ്‍
ഐസ് ക്യൂബ് -1 കപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം മിക്‌സിയുടെ ജാറെടുത്ത് നൊങ്കും നാരങ്ങാനീരും നന്നാറി സര്‍ബത്തും ഐസ്‌ക്യൂബും ഇട്ടുകൊടുത്ത് നന്നായിട്ടൊന്ന് അടിച്ചെടുക്കുക. ശേഷം ഇവ ഗ്ലാസില്‍ അരിച്ച് ഒഴിച്ചതിനു ശേഷം കുടിച്ചോളൂ.

Top