ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഒന്നാണ് പുതിനയിലയിൽ. ഔഷധമായി വർഷങ്ങളായി ഉപയോഗിക്കുന്ന രുചികരവും ഉന്മേഷദായകവുമായ ഒരു ഔഷധ സസ്യമാണ് പുതിനയില. ഇത് വീക്കം നിയന്ത്രിക്കാനും പേശികളുടെ വിശ്രമം നിയന്ത്രിക്കാനും സഹായിക്കും.
നമ്മളിൽ പലരെയും ബുദ്ധിമുട്ടിക്കുന്ന ദഹനപ്രശ്‌നങ്ങൾക്കും ഗ്യാസിനുമുള്ള നല്ലൊരു പരിഹാരമാണ് പുതിനയില. അതുകൊണ്ട് തന്നെ പുതിനയിട്ട വെള്ളം ചൂടു കാലത്ത് വയറിനുണ്ടാകാൻ ഇടയുളള പല അസ്വസ്ഥതകളും അകറ്റാൻ ഏറെ നല്ലതാണ്. അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണിത്.
ശരീരത്തിനും മനസ്സിനും ഉന്മേഷം നൽകാനും, ഒപ്പം പിരിമുറുക്കം ലഘൂകരിക്കാനും കഴിയുന്ന ശക്തമായ, ഉന്മേഷദായകമായ മണം പുതിനയിലുണ്ട്. പുതിനയുടെ അപ്പോപ്റ്റോജെനിക് പ്രവർത്തനം രക്തത്തിലെ കോർട്ടിസോളിൻ്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
Also Read: മുടികൊഴിച്ചിൽ കുറയ്ക്കാൻ വെളുത്തുള്ളി എങ്ങനെ ഉപയോഗിക്കണം ?
പുതിനയിലയിൽ അടങ്ങിയിട്ടുള്ള ആൻ്റിഓക്‌സിഡൻ്റ് റോസ്മാരിനിക് ആസിഡിൻ്റെ സാന്നിധ്യം നമ്മുടെ ചർമ്മത്തിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും ചർമ്മത്തെ ഈർപ്പമുള്ളതാക്കുന്നതിനും ഗുണം ചെയ്യും. കൂടാതെ, ഇത് ചുളിവുകളും നേർത്ത വരകളും ഉണ്ടാകുന്നത് വൈകിപ്പിക്കുകയും ചെയ്യുന്നു.
ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ പുതിനയിലയ്ക്ക് ദഹന പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള കഴിവുണ്ട്. അതിനൊപ്പം തന്നെ അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാനും ഗുണം ചെയ്യും. പുതിനയിലയിൽ അടങ്ങിയിരിക്കുന്ന മെന്തോൾ ദഹനം വർധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. ഇത് നമ്മുടെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യും.
Also Read: ആർത്തവ വേദന സഹിക്കാനാവുന്നില്ലേ ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
കലോറി വളരെ കുറവുള്ള ഒന്നാണ് പുതിനയില. അതുകൊണ്ടുതന്നെ പുതിനയില വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെയധികം ഗുണം ചെയ്യും. വായുടെ ആരോഗ്യം മെച്ചപ്പെടുത്താനും പുതിനയില മികച്ചതാണ്. മോണയുടെ ആരോഗ്യത്തിന് മികച്ചതാണ് പുതിനയില.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക