ലാലേട്ടന്‍ അങ്ങ് ഹോളിവുഡില്‍ ആയിരുന്നെങ്കിലോ?

ഇന്‍സ്റ്റയില്‍ വൈറലായ വീഡിയോ മറ്റ് സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്

ലാലേട്ടന്‍ അങ്ങ് ഹോളിവുഡില്‍ ആയിരുന്നെങ്കിലോ?
ലാലേട്ടന്‍ അങ്ങ് ഹോളിവുഡില്‍ ആയിരുന്നെങ്കിലോ?

.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മലയാളി നടന്‍മാരും ഇപ്പോൾ ഹോളിവുഡിലാണ്. മനസിലായില്ലേ? ഗോഡ്ഫാദര്‍, റോക്കി, ടൈറ്റാനിക്ക്, ടോപ് ഗണ്‍, ഇന്ത്യാന ജോണ്‍സ്, മാട്രിക്‌സ്, സ്റ്റാര്‍ വാര്‍സ്, ജെയിംസ് ബോണ്ട് തുടങ്ങിയ ക്ലാസിക്ക് സിനിമകളിലെ കഥാപാത്രങ്ങള്‍ക്കാണ് എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വിന്റേജ് ലാലേട്ടന്റെ മുഖം നല്‍കിയിരിക്കുന്നത്.

എഐ.മാജിന്‍ എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെയാണ് ഈ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നത്. ഇന്‍സ്റ്റയില്‍ വൈറലായ വീഡിയോ മറ്റ് സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലാലേട്ടന്‍ അങ്ങ് ഹോളിവുഡില്‍ ജനിച്ചെങ്കില്‍ എന്നാണ് ഒരാള്‍ ഇതിന് നല്‍കിയ ക്യാപ്ഷന്‍. ഇതിന്റെ ക്രിയേറ്ററെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും വെറും സാങ്കേതിക വിദ്യകൊണ്ട് മാത്രം ഇത് സാധ്യമികില്ലെന്നുമെല്ലാം കമന്റുകളുണ്ട്. ലാലേട്ടന്റെ ഗെറ്റപ്പുകളില്‍ ഏറ്റവും മികച്ചത് ഏതാണ് എന്ന ചര്‍ച്ചകളും സജീവമാണ്.

Top