ഷെങ്കൻ വിസക്ക് ആവശ്യക്കാരേറെ; എന്താണ് ഇതിന്റെ പ്രത്യേകത

ഷെങ്കൻ വിസക്ക് ആവശ്യക്കാരേറെ; എന്താണ് ഇതിന്റെ പ്രത്യേകത
ഷെങ്കൻ വിസക്ക് ആവശ്യക്കാരേറെ; എന്താണ് ഇതിന്റെ പ്രത്യേകത

യൂറോപ്യൻ യൂണിയനിലെ 25 രാജ്യങ്ങളിലേക്ക് പ്രവേശനം നൽകുന്ന വിസയാണ് ഷെങ്കൻ വിസ. യൂണിയനിൽ ആകെയുള്ളത് 27 രാജ്യങ്ങളാണ്. സൈപ്രസ്, റിപ്പബ്ലിക് ഓഫ് അയർലണ്ട് എന്നീ രാജ്യങ്ങൾ ഈ വിസയുടെ പരിധിയിൽ വരുന്നില്ല. ബെൽജിയം, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്പെയിൻ, ഐസ്‌ലാൻഡ്, ലിച്ചെൻസ്റ്റീൻ, നോർവേ, സ്വിറ്റ്‌സർലൻഡ് തുടങ്ങിയ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. വൈവിധ്യമാർന്ന സാംസ്കാരിക അനുഭവങ്ങളാണ് ഇവിടെ നിന്നും സഞ്ചാരികൾക്ക് ലഭിക്കുക. രാജ്യങ്ങളുടെ അതിർത്തികൾ മാറുമ്പോൾ ഷെങ്കൻ വിസയുള്ള യാത്രികർക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാവുകയില്ല.

180 ദിവസത്തെ സമയപരിധിക്കുള്ളിൽ 90 ദിവസം വരെ താമസിക്കുന്നതിനുള്ള അവസരമാണ് ഒരു ഷെങ്കൻ വിസയിൽ നിന്നും ലഭിക്കുന്നത്. ഷെങ്കൻ പ്രദേശത്തേക്ക് സിംഗിൾ എൻട്രിയായോ മൾട്ടി എൻട്രിയായോ ഈ വിസ എടുക്കാവുന്നതാണ്. സിംഗിൾ എൻട്രിയിൽ ഒരു തവണ മാത്രമാണ് പ്രദേശത്ത് കടക്കുവാൻ അനുമതി ലഭിക്കുക. മൾട്ടി എൻട്രി ആവുമ്പോൾ പല തവണ സന്ദർശിക്കാനുള്ള സൗകര്യമുണ്ടാവും.

നിലവിൽ ഷെംഗൻ വിസയ്ക്ക് അപേക്ഷിക്കുന്നതിനായ് മുതിർന്നവർക്ക് ഏകദേശം 90 യൂറോയും, 6 വയസ്സിനും 12 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് 45 യൂറോയുമാണ് ചെലവാകുക. ഷെംഗൻ വിസ അപേക്ഷ നിരസിക്കപ്പെട്ടതിനെ തുടർന്ന് 2023 ൽ ഏകദേശം 10 മില്യൻ ഡോളറിന്റെ നഷ്ടമാണ് ഇന്ത്യക്കാർക്കുണ്ടായത്. വിസ അപേക്ഷ നിരസിക്കപ്പെടാനുള്ള പ്രധാന കാരണങ്ങൾ ഇവയൊക്കെയാണ്.

കൃത്യമല്ലാത്ത ഡോക്യുമെന്റേഷൻ

രേഖകളില്ലാത്തതിനാലോ കൃത്യമല്ലാത്തതിനാലോ വിസ അപേക്ഷ നിരസിക്കപ്പെടാം. ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചിട്ടുണ്ടെന്നും വിവരങ്ങൾ കൃത്യമാണെന്നും ഉറപ്പാക്കുക.

കാലഹരണപ്പെട്ട പാസ്‌പോർട്ട്

അസാധുവായതോ അല്ലെങ്കിൽ കാലഹരണപ്പെട്ടതോ ആയ പാസ്‌പോർട്ട് ഉപയോഗിച്ചാണ് വിസ അപേക്ഷിച്ചതെങ്കിൽ അത് നിരസിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. പാസ്‌പോർട്ടിലെ ഏതെങ്കിലും പേജുകൾ നഷ്‌ടപ്പെടുകയോ കീറുകയോ ചെയ്‌തായായി കണ്ടെത്തിയാൽ അപേക്ഷ അംഗീകരിക്കപ്പെടില്ല. പാസ്‌പോർട്ടിന് 10 വർഷത്തിൽ കൂടുതൽ പഴക്കമുണ്ടെങ്കിൽ, അതിന്റെ സാധുത കാലഹരണപ്പെടുന്ന തീയതി മൂന്ന് മാസത്തിൽ താഴെയാണെങ്കിൽ അപേക്ഷ നിരസിക്കപ്പെടാം. പാസ്‌പോർട്ടിന് മൂന്ന് മാസത്തിൽ കൂടുതൽ സാധുതയുണ്ടായിരിക്കണം.

യാത്രാ ഇൻഷുറൻസ്

താമസത്തിന്റെ മുഴുവൻ കാലയളവിനും ശരിയായ യാത്രാ ഇൻഷുറൻസ് പരിരക്ഷ ഉണ്ടെന്ന് ഉറപ്പാക്കുക. ഇൻഷുറൻസിൽ മെഡിക്കൽ, ആശുപത്രി ചെലവുകളും ഉൾക്കൊള്ളണം. എല്ലാ ഷെംഗൻ രാജ്യങ്ങളിലേക്കും ഇതിന് സാധുതയുണ്ടെന്നും ഉറപ്പ് വരുത്തുക.

യാത്രയുടെ ഉദ്ദേശം

യാത്രയുടെ ലക്ഷ്യം വ്യക്തമല്ലെങ്കിൽ അപേക്ഷ നിരസിക്കപ്പെടാം. യാത്രയുടെ ഉദ്ദേശം വ്യക്തമായി പ്രസ്താവിക്കുകയും അനുബന്ധ രേഖകൾ നൽകുകയും ചെയ്യണം.

മുമ്പ് വിദേശയാത്രകൾ നടത്തിയിട്ടില്ലെങ്കിൽ

പല രാജ്യങ്ങളിലും ബാധകമല്ലെങ്കിലും, നിങ്ങളുടെ നിലവിലെ സന്ദർശനത്തിന് മുമ്പ് നിങ്ങൾ വിദേശയാത്ര നടത്തിയിട്ടില്ലെങ്കിൽ ചില വിസ അപേക്ഷകൾ നിരസിക്കപ്പെടാം

ക്രിമിനൽ റെക്കോർഡ്

പഴയതോ നിലവിലുള്ളതോ ആയ ക്രിമിനൽ കേസുകൾ കൊണ്ടും വിസ അപേക്ഷ നിരസിക്കപ്പെടാം. തീവ്രവാദം, മയക്കുമരുന്ന് കടത്ത്, കുട്ടികൾക്ക് നേരെയുള്ള അക്രമം തുടങ്ങിയവയും മറ്റ് പ്രധാന കുറ്റകൃത്യങ്ങളും നിങ്ങളുടെ പേരിലുണ്ടെങ്കിൽ വിസ അപേക്ഷ നിരസിക്കപ്പെടാം.

Top