കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടലല്ല, ഒരു പ്രത്യേക ഭൗമപ്രതിഭാസമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് സ്ഥാപകന്‍ ഡോ. ജി ശങ്കര്‍. 2018, 2019 വര്‍ഷങ്ങളിലെ വെള്ളപ്പൊക്കം കേരളത്തിന് ഒരുപാട് പാഠങ്ങള്‍ അവശേഷിപ്പിച്ചിട്ടാണ് കടന്നുപോയതെന്നും പുത്തുമലയില്‍ കരള്‍ പിളര്‍ക്കുന്ന കാഴ്ചയാണ് കണ്ടതെന്നും അദ്ദേഹം ഓര്‍മ്മിച്ചു. അതിലും ഭയാനകമായ കാഴ്ചകളാണ് ഇപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോ. ജി ശങ്കറിന്റെ വാക്കുകള്‍:
‘2018,2019 വര്‍ഷങ്ങളിലെ വെള്ളപ്പൊക്കം കേരളത്തിന് ഒരുപാട് പാഠങ്ങള്‍ അവശേഷിപ്പിച്ചിട്ടാണ് കടന്നുപോയത്. ഞാന്‍ 2018-ല്‍ പുത്തുമലയിലായിരുന്നു. ലക്കിടി മുതല്‍ മുത്തങ്ങ വരെ സഞ്ചരിച്ചപ്പോള്‍ കണ്ടത് റോഡിന്റെ രണ്ടുവശവും മലയിടിയുന്ന ദൃശ്യങ്ങളാണ്. പുത്തുമലയില്‍ കരള്‍ പിളര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. അതിലും ഭീകരമാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഉരുള്‍പൊട്ടലല്ല, ഒരു പ്രത്യേക ഭൗമപ്രതിഭാസമാണ് ഇപ്പോള്‍ വയനാട്ടില്‍ നടക്കുന്നത്’.