ഒസിഡി പലവിധം, എങ്ങനെ തിരിച്ചറിയാം

ഒസിഡി പലവിധം, എങ്ങനെ തിരിച്ചറിയാം
ഒസിഡി പലവിധം, എങ്ങനെ തിരിച്ചറിയാം

വൃത്തി ഒരു പ്രശ്നമാണോ.. ‘നോര്‍ത്ത് 24 കാതം’ എന്ന ചിത്രത്തിലെ ഫഹദ് ഫാസിൽ അവതരിപ്പിച്ച കഥാപാത്രത്തെ കണ്ടിട്ടില്ലെ. വൃത്തിയുടെ കാര്യത്തില്‍ അമിത ശ്രദ്ധക്കാരനാണ് ആ കഥാപാത്രം. വൃത്തിയുടെ കാര്യത്തിലുള്ള ഈ അമിത ശ്രദ്ധ ഒബ്സെസ്സീവ് കംപല്‍സീവ് ഡിസോര്‍ഡര്‍ അഥവാ ഒസിഡി എന്ന രോഗമാണ്. വൃത്തി മാത്രമല്ല ഇവിടെ പ്രശ്നം, ഇതിന് മറ്റ് പല തലങ്ങളുമുണ്ട്. ആവശ്യമില്ലാതെ ദേഷ്യപ്പെടുക, പരസ്പരസഹകരണമില്ലാതെയിരിക്കുക, ഒറ്റപ്പെ ജീട്ടവിതം നയിക്കുക ഇതൊക്കെയാണ് ഒസിഡി രോ​ഗം ബാധിച്ചവരുടെ സ്വഭാവരീതികൾ.

ഒരു വ്യക്തിക്ക് വീണ്ടും വീണ്ടും അനിയന്ത്രിതമായി വരുന്ന ചിന്തകളും അവ മൂലം അവര്‍ ആവര്‍ത്തിച്ച് ചെയ്യുന്ന പ്രവൃത്തികളുമാണ് ഒസിഡിയുടെ പ്രത്യേകത. അനിയന്ത്രിതമായ ചിന്തകളെയും ത്വരകളെയും ഒബ്സെഷനെന്നും ഇത് മൂലമുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനായി രോഗി ആവര്‍ത്തിച്ച് ചെയ്യുന്ന പ്രവൃത്തികളെ കമ്പല്‍ഷന്‍ എന്നും വിളിക്കുന്നു.

Also Read: ദിവസവും കഴിച്ചാൽ ​ഗുണങ്ങളേറെ.. അറിയാം മധുരക്കിഴങ്ങിന്റെ ​ഗുണങ്ങൾ

ഒസിഡി എന്നത് ഒരു മാനസികരോ​ഗമാണ്. സ്വഭാവപരവും തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതുമായ ഒരു തകരാറാണ് ഒബ്സസീവ്-കമ്പൽസീവ് ഡിസോഡർ (ഒസിഡി) എന്ന രോ​ഗം. എവിടെയെങ്കിലും പോകാന്‍ വീട് പൂട്ടി പുറത്തിറങ്ങി കഴിയുമ്പോൾ വീട് പൂട്ടിയോ എന്ന സംശയത്താല്‍ ആവര്‍ത്തിച്ച് പരിശോധിക്കുക, ഗ്യാസ് സിലിണ്ടര്‍ അടച്ചോ എന്ന് വീണ്ടും വീണ്ടും പോയി പരിശോധിക്കുക എന്നിങ്ങനെ പല വിധ ലക്ഷണങ്ങള്‍ ഒസിഡിയുള്ളവര്‍ കാണിക്കും. മിക്കപ്പോഴും ഒസിഡി ഉള്ളവർക്ക് അനിയന്ത്രിതമായ ചിന്തകളും ചില പ്രവൃത്തികൾ ആവർത്തിക്കുന്നതിനുള്ള ഉൾപ്രേരണയും ഉണ്ടായിരിക്കും. എന്നാൽ, ചിലരിൽ ഇതിൽ ഏതെങ്കിലും ഒരു ലക്ഷണം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

Also Read: ആന്‍റി ഓക്സിഡന്‍റുകളുടെ കലവറ, അറിയാം പീച്ചിന്റെ ​ഗുണങ്ങൾ

വൃത്തിയുടെ കാര്യത്തില്‍ കണിശക്കാരാണ് ഒസിഡിയുള്ളവര്‍. തറയും അടുക്കളയും പ്രതലങ്ങളുമെല്ലാം ഇവര്‍ അടിക്കടി വൃത്തിയാക്കിക്കൊണ്ടിരിക്കും. അണുക്കള്‍ ദേഹത്ത് പറ്റുമോ എന്ന ഭയത്താല്‍ ഇടയ്ക്കിടെ ഇവര്‍ കൈ കഴുകുകയോ കുളിക്കുകയോ ചെയ്യും. വസ്തുക്കള്‍ അടുക്കും ചിട്ടയുമില്ലാതെ ഇരിക്കുന്നത് ഒസിഡി രോഗികളെ അസ്വസ്ഥരാക്കും. ഇതിനാല്‍ സാധനങ്ങളെല്ലാം ഇവര്‍ നിരന്തരം അടുക്കിപ്പെറുക്കി വച്ചുകൊണ്ടിരിക്കും. ആവര്‍ത്തിച്ച് വരുന്ന ലൈംഗിക ചിന്തകളും അക്രമ ചിന്തകളുമെല്ലാം ഒസിഡിയുടെ ഭാഗമാണ്. ആരോടെങ്കിലും സംസാരിക്കുമ്പോൾ അവരുടെ സ്വകാര്യ ഭാഗങ്ങളിലേക്ക് നോക്കാനുള്ള അടക്കാനാകാത്ത ത്വരയും ഒസിഡി ലക്ഷണമാണ്.

Also Read: രാത്രി എപ്പോഴും ചോറാണോ കഴിക്കുന്നത്…? എങ്കിൽ ഇതൊന്ന് അറിഞ്ഞോളു

അപകടം സംഭവിക്കുമോ, മരിച്ചു പോകുമോ എന്നെല്ലാമുള്ള അനാവശ്യ ഭീതിയും ഉത്കണ്ഠയും ഒസിഡി ലക്ഷണമാണ്. റോഡിലേക്ക് വണ്ടിയുമായി ഇറങ്ങിയാല്‍ അപകടം പറ്റുമോ, കുഴിയില്‍ വീഴുമോ എന്നെല്ലാം ഇവര്‍ ഭയപ്പെട്ടു കൊണ്ടിരിക്കും. ഈ ഭയം കാരണം വീട് വിട്ട് പുറത്തിറങ്ങാന്‍ പോലും ചില ഒസിഡി രോഗികള്‍ തയ്യാറാകില്ല.

Top