എന്താണ് ഒമേഗ-3 ഫാറ്റി ആസിഡ്?

എന്താണ് ഒമേഗ-3 ഫാറ്റി ആസിഡ്?
എന്താണ് ഒമേഗ-3 ഫാറ്റി ആസിഡ്?

മ്മള്‍ ആഹാരത്തില്‍ ഒമേഗ- 3 ഫാറ്റി ആസിഡ് ആടങ്ങിയ ആഹാരങ്ങളും ഉള്‍പ്പെടുത്തണം എന്ന് കേട്ട് കാണും. അവക്കാഡോ, മീന്‍ എന്നിവയിലെല്ലാം ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തിനായാലും അതുപോലെ തലച്ചോറിന്റെ ആരോഗ്യത്തിനായാലും ഒമേഗ-3 ഫാറ്റി ആസിഡ് അനിവാര്യമാണ്. ഒമേഗ-3 ഫാറ്റി ആസിഡിന്റെ ഗുണങ്ങളും ഇതിന്റെ ഉപയോഗവും എന്തെല്ലാമെന്ന് നോക്കാം. പോളിഅണ്‍സാച്വുറേറ്റഡ് ഫാറ്റ്സാണ് ഒമേഗ-3 ഫാറ്റി ആസിഡ്. നമ്മളുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താനും അതുപോലെ, തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താനും പോളിഅണ്‍സാച്വറേറ്റഡ് ഫാറ്റ് അനിവാര്യമാണ്. അതുകൂടാതെ, നമ്മളുടെ രക്തധമനികളുടെ ആരോഗ്യത്തിനും ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും ശ്വാസകോശങ്ങളുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഒമേഗ-3 ഫാറ്റി ആസിഡ് അനിവാര്യമാണ്.

ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ ഒമേഗ-3 ഫാറ്റി ആസിഡ് അനിവാര്യമാണ്. ഒമേഗ-3 ഫാറ്റി ആസിഡ്സ് അടങ്ങിയ ആഹാരങ്ങള്‍ പതിവാക്കിയാല്‍ ക്രോണിക് ഡിസീസസ് വരുന്നത് തടയാന്‍ ഇത് സഹായിക്കുന്നതാണ്. അതുപോലെ തന്നെ, ഹൃദ്രോഗങ്ങള്‍ വരാനുള്ള സാധ്യതയും ,അതുപോലെ, ശരീരത്തില്‍ നിന്നും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നു. രക്തധമനികളില്‍ പ്ലാക്ക് അടിഞ്ഞ് കൂടാതിരിക്കാനും അതിലൂടെ ഹൃദയത്തിലേയ്ക്ക് കൃത്യമായി രക്തം പമ്പ് ചെയ്യാനും ഇത് സഹായിക്കുന്നുണ്ട്. അതുപോലെ, അമേരിക്കന്‍ ഹാര്‍ട്ട് ആസോസിയേഷന്റെ പഠനപ്രകാരം, ടൈപ്പ് 2 പ്രമേഹം ഉള്ള സ്ത്രീകള്‍ ആഴ്ച്ചയില്‍ അഞ്ച് തവണയെങ്കിലും ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ആഹാരം കഴിക്കുന്നത് കോറോണറി ഹാര്‍ട്ട് ഡിസീസ് വരാനുള്ള സാധ്യത 64 ശതമാനത്തോളം കുറച്ചതായി കണ്ടെത്തുകയുണ്ടായി. കൂടാതെ, ഇത് 52 ശതമാനത്തോളം മരണ നിരക്ക് ഒഴിവാക്കുകയും ചെയ്തു.

നമ്മളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഒമേഗ-3 ഫാറ്റി ആസിഡ് ഒഴിച്ച് കൂടാനാവാത്ത ഒരു ഘടകം തന്നെയാണ്. പ്രത്യേകിച്ച് നവജത ശിശുക്കളില്‍ തലച്ചോറിന്റെ വളര്‍ച്ച കൃത്യമായി നടക്കണമെങ്കില്‍ ഒമേഗ-3 ഫാറ്റി ആസിഡ് കൂടിയേ തീരൂ. ഡോക്കോസാഹെക്‌സറേനോയ്ക് ആസിഡ് എന്ന ഒരുതരം ഒമേഗ-3 ഫാറ്റി ആസിഡ് കുഞ്ഞുങ്ങളുടം കാഴ്ച്ചശക്തി വര്‍ദ്ധിപ്പിക്കാനും അതുപോലെ, തലച്ചോറിന്റെ വികാസം പൂര്‍ണ്ണമായും നടക്കുന്നതിനും സഹായിക്കുന്നുണ്ട്. അതിനാല്‍, ഗര്‍ഭിണികള്‍ തീര്‍ച്ചയായും ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ആഹാരങ്ങല്‍ കഴിക്കേണ്ടത് അനിവാര്യമാണ്. ഒമേഗ-3 ഫാറ്റി ആസിഡ് കഴിക്കുന്നത് ബുദ്ധിയുടെ വികാസത്തിന് സഹായിക്കുന്നത് പോലെ തന്നെ കാര്യങ്ങള്‍ വേഗത്തില്‍ മനസ്സിലാക്കാനുള്ള ശേഷിയും വികസിപ്പിക്കുന്നുണ്ട്.

കാരണം, നമ്മളുടെ നാഡീവ്യൂഹത്തിന്റെ ആരോഗ്യത്തിന് ഒമേഗ-3 ഫാറ്റി ആസിഡ് അനിവാര്യമാണ് എന്നതുതന്നെ. 2018-ല്‍ ജേര്‍ണല്‍ ഓഫ് ന്യൂട്രിഷന്‍ ന്യൂറോസയന്‍സ് പ്രസിദ്ധീകരിച്ച ഒരു പഠന പ്രകാരം ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നതിലൂടെ അല്‍ഷിമേഴ്സ് പോലെയുള്ള അസുഖങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നു എന്ന് പറയുന്നു. ഒമേഗ-3 ഫാറ്റി ആസിഡ് നമ്മളുടെ ശരീരത്തില്‍ ലഭിക്കാന്‍ എന്തെല്ലാം കഴിക്കണം എന്ന് പലര്‍ക്കും സംശയമാണ്. നല്ലപോലെ മീന്‍ കഴിക്കുന്നത് പ്രത്യേകിച്ച് സാല്‍മണ്‍, ചൂര, അയല എന്നീ മത്സ്യങ്ങള്‍ കഴിക്കുന്നത് ഒമേഗ-3 ലഭിക്കാന്‍ സഹായിക്കുന്നു. നിങ്ങള്‍ ഒരു സസ്യഭുക്കാണെങ്കില്‍ നിങ്ങള്‍ക്ക് ഫ്ലാക്സീഡ്സ്, വാള്‍നട്സ് എന്നിവയെല്ലാം കഴിക്കാവുന്നതാണ്. ഇതില്‍ നിന്നും നിങ്ങള്‍ക്ക് വേണ്ടത്ര ഒമേഗ-3 ഫാറ്റി ആസിഡ്സ് ലഭിക്കുന്നതാണ്.

Top