എന്താണ് ഋതുരാജ് ചെയ്ത കുറ്റം ? ബി.സി.സി.ഐയെ ചോദ്യം ചെയ്ത് ക്രിസ് ശ്രീകാന്ത്

ബി.സി.സി.ഐയുടെ ലിസ്റ്റിൽ കയറിപറ്റാൻ അവൻ എന്താണ് ചെയ്യേണ്ടതെന്നും അവൻ എന്തൊക്കെ ചെയ്താലും ബി.സി.സി.ഐ അവഗണിച്ചുകൊണ്ടിരിക്കുമെന്നും ശ്രീകാന്ത്

എന്താണ് ഋതുരാജ് ചെയ്ത കുറ്റം ? ബി.സി.സി.ഐയെ ചോദ്യം ചെയ്ത് ക്രിസ് ശ്രീകാന്ത്
എന്താണ് ഋതുരാജ് ചെയ്ത കുറ്റം ? ബി.സി.സി.ഐയെ ചോദ്യം ചെയ്ത് ക്രിസ് ശ്രീകാന്ത്

ബി.സി.സി.ഐ ഋതുരാജ് ഗെയ്ക്വാദിനെ അവഗണിക്കുന്നത് ചോദ്യം ചെയ്ത് മുൻ സെലക്ടർ ക്രിസ് ശ്രീകാന്ത്. ആഭ്യന്തര തലത്തിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ട്വന്‍റി-20 പരമ്പരയിലും ആസ്ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലും താരത്തിന് ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചിട്ടില്ല.

നിലവിൽ ഇന്ത്യ എ ടീമിന്‍റെ നായകനായ ഋതുരാജാണ് ട്വന്‍റി-20യിൽ ഇന്ത്യൻ ബാറ്റർമാരിൽ ഏറ്റവും ഉയർന്ന റാങ്കിങ്ങിൽ മൂന്നാമതുള്ള താരം. രോഹിത് ശർമ ഒരു മത്സരത്തിൽ പങ്കെടുക്കില്ല എന്ന സാഹചര്യം മുന്നിലിരിക്കെ അതിൽ ബോർഡർ ഗവാസകർ ട്രോഫിയിൽ ഒരു ബാക്കപ്പ് ഓപ്പണറായി ഗെയ്ക്വാദിനെ പരിഗണിക്കാവുന്നതായിരുന്നു.

Also Read : ലമീൻ യമാലിന് നേരെ വംശീയാധിക്ഷേപം; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

എനിക്ക് മനസ്സിലാകുന്നില്ല ഒന്നും..

‘പാവം പയ്യൻ, ഋതുരാജിന്‍റെ കാര്യമെടുത്താൽ എനിക്ക് മനസിലാകുന്നില്ല, . എന്താണ് അവൻ ചെയ്യേണ്ടത്? അവൻ സെഞ്ച്വറി നേടുകയാണെങ്കിൽ ട്വന്‍റി-20 ടീമിലേക്ക് തിരിച്ചെടുക്കാമല്ലോ? അവൻ രണ്ട് ഫസ്റ്റ് ക്ലാസ് സെഞ്ച്വറി നേടി, എന്നിട്ടും അവസരമില്ല. അതല്ല ഇനി ബാക്കപ്പിന് വേണ്ടിയാണേൽ അവന് ആവശ്യമായ സ്കോറ് അവനുണ്ട്. അവൻ ഇനി എങ്ങോട്ടാണ് പോകേണ്ടത്?’ ശ്രീകാന്ത് തന്‍റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ പറഞ്ഞു.

Also Read :എടാ മോനേ.. ബാഴ്സയെ വാനോളം പുകഴ്ത്തി തിയറി ഹെൻറി

അവസരം നൽകുകയാണെങ്കിൽ പോലുമത് റെസ്റ്റ് ഓഫ് ഇന്ത്യക്ക് വേണ്ടിയോ ഇന്ത്യ എക്ക് വേണ്ടിയോ ആയിരിക്കുമെന്നും ,ബി.സി.സി.ഐയുടെ ലിസ്റ്റിൽ കയറിപറ്റാൻ അവൻ എന്താണ് ചെയ്യേണ്ടതെന്നും അവൻ എന്തൊക്കെ ചെയ്താലും ബി.സി.സി.ഐ അവഗണിച്ചുകൊണ്ടിരിക്കുമെന്നും ശ്രീകാന്ത് പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവെച്ച താരം ട്വന്‍റി-20 റാങ്കിങ്ങിൽ ആദ്യ പത്തിൽ എത്തിയിരുന്നു. ബംഗ്ലാദേശിനെതിരെ അടുത്തിടെ നടന്ന ട്വന്‍റി-20 പരമ്പരയിലും ഗെയ്ക്വാദിന് അവസരം ലഭിച്ചിരുന്നില്ല. അവസാനമായി സിംബാബ്വെക്കെതിരെയാണ് ഋതുരാജ് ഇന്ത്യക്കായി കളിച്ചത്.

Top