CMDRF

വിവാദമായ ചെമ്പരത്തി ചായ ശെരിക്കും നല്ലതാണോ..?

വിവാദമായ ചെമ്പരത്തി ചായ ശെരിക്കും നല്ലതാണോ..?
വിവാദമായ ചെമ്പരത്തി ചായ ശെരിക്കും നല്ലതാണോ..?

ഴിഞ്ഞ ദിവസങ്ങളിലായ് തെന്നിന്ത്യാൻ സൂപ്പർ താരം നയൻതാരയും ഡോക്ടർ സിറിയക് എബി ഫിലിപ്പും തമ്മിലുള്ള ഒരു വാക്ക് പോരാണ് ചെമ്പരത്തി ചായ. തൻ്റെ ഏറ്റവും പ്രിയപ്പെട്ട ചായയാണ് ഹിബസ്കസ് ചായ അഥവ ചെമ്പരത്തി ചായ എന്ന് തുടങ്ങുന്നതായിരുന്നു താരത്തിൻ്റെ പോസ്റ്റ്. കൂടാതെ ഇത് ആയുർവേദത്തിൽ കാലങ്ങളായി ഉപയോഗിക്കുന്നതാണെന്നും പലതരം രോഗങ്ങൾക്കും നല്ലതാണെന്നും താരം പറഞ്ഞിരുന്നു. പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവയ്ക്കൊക്കെ മികച്ചതാണ് ചെമ്പരത്തി ചായ. ഇതേക്കുറിച്ച് കൂടുതൽ അറിയാൻ ന്യൂട്രീഷനിസ്റ്റ് മുൻമുൻ ഗനേരിവാളിനെ സമീപിക്കാനും താരം പറയുന്നുണ്ട്. എന്നാൽ ഇത് വെറും ന്യൂട്രിഷനിസ്റ്റിനെ പ്രമോട്ട് ചെയ്യാനുള്ള തന്ത്രമാണെന്നും താരം പറയുന്നത് അസംബന്ധമാണെന്നുമാണ് ഡോക്ടറുടെ വാദം.

എന്താണ് ചെമ്പരത്തി ചായ

ധാരാളം പോഷകങ്ങൾ അടങ്ങിയ ഒന്നാണ് ചെമ്പരത്തി. ചെമ്പരത്തി പൂക്കൾ ഉണക്കിയെടുത്തത് വെള്ളത്തിലിട്ട് തിളപ്പിച്ചെടുത്തുകൊണ്ടാണ് ഈ ചായ തയ്യാറാക്കുന്നത്. ചെമ്പരത്തി ചായയുടെ ഏറ്റവും ശ്രദ്ധേയമായ ഗുണങ്ങളിൽ ഒന്ന് അതിന്റെ ആന്റിഓക്‌സിഡന്റ് ഉള്ളടക്കമാണ്. ആന്തോസയാനിനുകൾ, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ചെമ്പരത്തിയിൽ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഓക്സിഡേറ്റീവ് സ്ട്രെസ് തടയുന്നതിനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കുന്നതിനും സഹായിക്കും. ചെമ്പരത്തി ചായ ഹൃദയാരോഗ്യ ഗുണങ്ങൾക്ക് ഏറെ സഹായകമാണ്. ഇത് രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ, ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു.

ശരീര ഭാരം കുറക്കാൻ സഹായിക്കും

ഇന്നത്തെ കാലത്ത് പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് അമിതവണ്ണം. ഇത് കുറയ്ക്കാനുള്ള ഡയറ്റ് എടുക്കുന്നവർക്ക് ചെമ്പരത്തി ചായ നല്ലതാണ്. ശരീരത്തിലെ കൊഴുപ്പ്, ബോഡി മാസ് സൂചിക, അര ഭാഗത്തെ കൊഴുപ്പ് എന്നിവയെല്ലാം വളരെ എളുപ്പത്തിൽ കുറയ്ക്കാൻ ഇത് കുടിക്കുന്നതിലൂടെ സാധിക്കും.

ബാക്ടീരിയകളെ ചെറുക്കാൻ

ബ്രോങ്കൈറ്റിസ് മുതൽ ന്യുമോണിയ വരെയുള്ള അസുഖങ്ങളെ പ്രതിരോധിച്ച് നിർത്താനുള്ള ശേഷിയും ചെമ്പരത്തി ചായയ്ക്കുണ്ട്. മൂത്രനാളിയിലെ പലതരം അണുബാധകൾക്ക് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാൻ ഇത് ഫലപ്രദമാണെന്നും പറയാറുണ്ട്.

ദഹനം എളുപ്പമാക്കാൻ

ചെമ്പരത്തി ചായയിൽ സ്വാഭാവിക സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മെച്ചപ്പെട്ട ദഹനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് മലബന്ധം, വയറിളക്കം, ദഹനക്കേട് എന്നിവ ഇല്ലാതാക്കാൻ സഹായിക്കും. ഭക്ഷണത്തിന് ശേഷം ചെമ്പരത്തി ചായ കുടിക്കുന്നത് മികച്ച പോഷകങ്ങൾ ആഗിരണം ചെയ്യാനും മൊത്തത്തിലുള്ള ദഹനം എളുപ്പമാക്കാനും സഹായകമാണ്.

Top