CMDRF

ഗാന്ധിജിയെ കുറിച്ച് അറിയാത്തവരുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള അറിവ് എന്താണ്; മോദിയെ വിമര്‍ശിച്ച് ദീപിക ദിനപത്രം

ഗാന്ധിജിയെ കുറിച്ച് അറിയാത്തവരുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള അറിവ് എന്താണ്; മോദിയെ വിമര്‍ശിച്ച് ദീപിക ദിനപത്രം
ഗാന്ധിജിയെ കുറിച്ച് അറിയാത്തവരുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള അറിവ് എന്താണ്; മോദിയെ വിമര്‍ശിച്ച് ദീപിക ദിനപത്രം

ഗാന്ധിജിയെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ നരേന്ദ്രമോദിയെ വിമര്‍ശിച്ച് ദീപിക ദിനപത്രം.ഗാന്ധി നായകനാണ്, പക്ഷേ സിനിമയില്‍ എന്ന തലക്കെട്ടിലാണ് എഡിറ്റോറിയല്‍. ഗാന്ധി സിനിമ ഇറങ്ങുന്നതിനു മുന്‍പേ മഹാത്മാഗാന്ധി ലോകാരാധ്യം ആയിരുന്നു. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രിക്ക് അത് വിശ്വസിക്കാന്‍ ആകുന്നില്ല എന്നത് കഷ്ടമാണെന്നും എഡിറ്റോറിയല്‍ പറയുന്നു.

ഗാന്ധിജിയെ കുറിച്ച് അറിയാത്തവരുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള അറിവ് എന്താണ്. ഗാന്ധിജിയെക്കുറിച്ചും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ കുറിച്ചും അറിയാന്‍ ലോകത്തിന് ഒരു സിനിമ വേണ്ട. രാജ്യത്തെ സകല മനുഷ്യരെയും സ്വാതന്ത്ര്യ സമരത്തിന് ഇറക്കിയ മഹാത്മാവാണ് ഗാന്ധി. എന്നാല്‍ അതില്‍ ഗോഡ്‌സേ സംഘം ഇല്ലായിരുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് നെല്‍സണ്‍ മണ്ടേലയും ഗാന്ധി സിനിമ ഇറങ്ങും മുന്‍പേ ഗാന്ധിയുടെ ആരാധകരായിരുന്നുവെന്നും എഡിറ്റോറിയല്‍ ഒരുമിപ്പിക്കുന്നു. 1982 ല്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോ ഗാന്ധിയെന്ന സിനിമ പുറത്തിറക്കുന്നത് വരെ മഹാത്മാഗാന്ധിയെ കുറിച്ച് ലോകത്തിന് അധികമൊന്നും അറിയില്ലായിരുന്നുവെന്നായിരുന്നു മോദിയുടെ പരാമര്‍ശം. അഭിമുഖത്തിലെ അഭിപ്രായ പ്രകടനത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

”വളരെ പ്രശസ്തനായ വ്യക്തിയായിരുന്നു മഹാത്മാ ഗാന്ധി. എന്നാല്‍ ലോകത്തിന് അദ്ദേഹത്തെ കുറിച്ച് വലിയ ധാരണയുണ്ടായിരുന്നില്ല. 75 വര്‍ഷത്തിനിടെ ഗാന്ധിജിക്ക് ലോകത്തില്‍ അംഗീകാരം നേടിക്കൊടുക്കേണ്ടത് നമ്മുടെ രാജ്യത്തിന്റെ കടമയല്ലേ. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെയും നെല്‍സണ്‍ മണ്ഡേലയെയും അറിയുന്നത് പോലെ ഗാന്ധിയെ ലോകത്തിന് അറിയില്ല. അവരോളം മഹാനായിരുന്നു ഗാന്ധിയും. ലോകം മുഴുവന്‍ സഞ്ചരിച്ചതിന്റെ പരിചയം വെച്ചാണ് ഇക്കാര്യം പറയുന്നത്” -മോദി പറഞ്ഞു.

Top