പാര്‍ട്ടി എന്ത് തീരുമാനിച്ചാലും സ്വീകരിക്കും; ടി പി രാമകൃഷ്ണന്‍

താന്‍ കണ്‍വീനറാകണമെന്ന തീരുമാനം ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിവരെ എടുത്തിട്ടില്ല

പാര്‍ട്ടി എന്ത് തീരുമാനിച്ചാലും സ്വീകരിക്കും; ടി പി രാമകൃഷ്ണന്‍
പാര്‍ട്ടി എന്ത് തീരുമാനിച്ചാലും സ്വീകരിക്കും; ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം: പാര്‍ട്ടി എന്ത് തീരുമാനിച്ചാലും സ്വീകരിക്കുമെന്ന് സിപിഐഎം നേതാവ് ടി പി രാമകൃഷ്ണന്‍. പുതിയ എല്‍ഡിഎഫ് കണ്‍വീനര്‍ പദവിയെക്കുറിച്ചുള്ള വാര്‍ത്തകളില്‍ പ്രതികരിച്ചാണ് ടി പി രാമകൃഷ്ണന്‍ പറഞ്ഞത്. താന്‍ കണ്‍വീനറാകണമെന്ന തീരുമാനം ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിവരെ എടുത്തിട്ടില്ല. ഈ വിഷയത്തില്‍ വ്യക്തിപരമായി മറുപടി പറയുന്നത് ശരിയല്ല. പാര്‍ട്ടി എന്ത് തീരുമാനിച്ചാലും സ്വീകരിക്കുമെന്നും ടി പി രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. വിവിധ പ്രദേശങ്ങളില്‍ പാര്‍ട്ടി നല്‍കിയ ചുമതലകളില്‍ കഴിവ് അനുസരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ടി പി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Top