തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം വീണ്ടുമിതാ സ്വർണവില കുത്തനെ ഉയർന്നിരിക്കുകയാണ്. ചരിത്രത്തിൽ ആദ്യമായി സ്വർണത്തിന്റെ വിപണി നിരക്ക് 57000 കടന്നു. പവന് 360 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവന് 5,7120 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 45 രൂപ ഉയർന്നു. ഇന്നത്തെ വില 7140 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5900 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്