ഹാര്‍ദ്ദിക്ക് ആദ്യ ഓവര്‍ എറിഞ്ഞാല്‍ കുഴപ്പമെന്ത്; കീറോണ്‍ പൊള്ളാര്‍ഡ് വിശദീകരണവുമായി രംഗത്ത്

ഹാര്‍ദ്ദിക്ക് ആദ്യ ഓവര്‍ എറിഞ്ഞാല്‍ കുഴപ്പമെന്ത്; കീറോണ്‍ പൊള്ളാര്‍ഡ് വിശദീകരണവുമായി രംഗത്ത്
ഹാര്‍ദ്ദിക്ക് ആദ്യ ഓവര്‍ എറിഞ്ഞാല്‍ കുഴപ്പമെന്ത്; കീറോണ്‍ പൊള്ളാര്‍ഡ് വിശദീകരണവുമായി രംഗത്ത്

മുംബൈ: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിന് ശേഷം ഏറെ വിമര്‍ശിക്കപ്പെട്ട തീരുമാനമായിരുന്നു മുംബൈയ്ക്കായി ആദ്യ ഓവര്‍ എറിയാന്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ എത്തിയത്. പരിചയ സമ്പന്നനായ ജസ്പ്രീത് ബുംറയെ മാറ്റി നിര്‍ത്തിയാണ് ഹാര്‍ദ്ദിക്ക് ആദ്യ ഓവര്‍ എറിയാനെത്തിയത്. എന്നാല്‍ തീരുമാനം ചര്‍ച്ചയായതോടെ മുംബൈ ബാറ്റിംഗ് പരിശീലകന്‍ കീറോണ്‍ പൊള്ളാര്‍ഡ് വിശദീകരണവുമായി രംഗത്തെത്തി.

ന്യൂബോളില്‍ ലഭിക്കുന്ന ആനുകൂല്യം മുതലെടുക്കാനാണ് മുംബൈ ഇന്ത്യന്‍സ് ശ്രമിച്ചത്. അത് ഹാര്‍ദ്ദിക്കിന്റെ മാത്രം തീരുമാനം എന്ന് പറയാന്‍ കഴിയില്ല. ബാറ്റിംഗില്‍ ഹാര്‍ദ്ദിക്ക് ഏഴാമനായാണ് ഇറങ്ങിയത്. രണ്ട് പവര്‍ ഹിറ്റേഴ്‌സ് അവസാന നമ്പറുകളില്‍ വേണമായിരുന്നു. അതുകൊണ്ടാണ് ഹാര്‍ദ്ദിക്ക് ഏഴാമത് ഇറങ്ങിയതെന്നും പൊള്ളാര്‍ഡ് വ്യക്തമാക്കി.

ഹാര്‍ദ്ദിക്ക് ആദ്യ ഓവര്‍ എറിയാനെത്തിയത് കൂട്ടായ തീരുമാനമാണ്. ടീം എന്ത് ചെയ്യണമെന്ന് ഒരു പദ്ധതി ഉണ്ടായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനായി കഴിഞ്ഞ രണ്ട് വര്‍ഷം ഹാര്‍ദ്ദിക്ക് ന്യൂബോള്‍ എടുത്തിരുന്നു. വിക്കറ്റിന്റെ രണ്ട് സൈഡിലേക്കും ഹാര്‍ദ്ദിക്കിന് സ്വിംഗ് ചെയ്യിക്കാന്‍ കഴിഞ്ഞു. അത് മുംബൈയില്‍ തുടരുന്നതില്‍ എന്താണ് തെറ്റെന്നും പൊള്ളാര്‍ഡ് ചോദിച്ചു.

Top