സാമൂഹമാധ്യമങ്ങളായ വാട്സാപ്പും ഇൻസ്റ്റഗ്രാമും ആഗോളതലത്തിൽ പണിമുടക്കി. ബുധനാഴ്ച്ച വാട്സപ്പും ഇൻസ്റ്റയും ഉപയോഗിക്കാൻ ശ്രമിച്ചവർക്ക് ‘സര്‍വ്വീസ് ഇപ്പോൾ ലഭ്യമല്ല’ എന്ന സന്ദേശമാണ് കാണാൻ കഴിഞ്ഞത്. ബുധനാഴ്ച രാത്രിയാണ് വിവിധ രാജ്യങ്ങളിൽ ഇവയുടെ പ്രവർത്തനം തടസ്സപ്പെട്ടത്.
സംഭവത്തിൽ വാട്സാപ്പ് എക്സിലൂടെ വാട്സാപ്പ് വിശദീകരണം നൽകി. ‘ചിലയാളുകൾക്ക് വാട്സാപ് ഉപയോഗത്തിൽ തടസം നേരിട്ടതായി അറിയുന്നു. എത്രയും വേഗം പൂർണമായ പ്രവർത്തനം പുന:സ്ഥാപിക്കാൻ ഞങ്ങൾ പരിശ്രമിക്കുകയാന്നെന്ന് വാട്സാപ്പ് വ്യക്തമാക്കി.
ഇൻസ്റ്റഗ്രാമിൽ ഉപഭോക്താക്കൾക്ക് ഫീഡുകൾ റിഫ്രെഷ് ചെയ്യാനോ പുതിയ പോസ്റ്റുകൾ കാണാനോ സാധിച്ചിരുന്നില്ല. ഈ വർഷം ഇത് രണ്ടാംതവണയാണ് മെറ്റയുടെ കീഴിലെ പ്ലാറ്റ്ഫോമുകൾ താൽക്കാലികമായി പണിമുടക്കുന്നത്. രണ്ട് മണിക്കൂറോളം തകരാർ നീണ്ടുനിന്നെങ്കിലും അന്നത് വാട്സാപ്പിനെ ബാധിച്ചിരുന്നില്ല.