CMDRF

ഓൺലൈൻ തട്ടിപ്പ് ; 80 ലക്ഷം അക്കൗണ്ടുകൾക്ക് പൂട്ടിട്ട് വാട്‌സ്ആപ്പ്

ഓൺലൈൻ തട്ടിപ്പ് ; 80 ലക്ഷം അക്കൗണ്ടുകൾക്ക് പൂട്ടിട്ട് വാട്‌സ്ആപ്പ്
ഓൺലൈൻ തട്ടിപ്പ് ; 80 ലക്ഷം അക്കൗണ്ടുകൾക്ക് പൂട്ടിട്ട് വാട്‌സ്ആപ്പ്

കൂടുതൽ ഉപഭോക്താക്കലുള്ള ഇന്ത്യയിലെ ഒരു ജനപ്രിയ മെസ്സേജിങ്ങ് ആപ്പാണ് വാട്സ്ആപ്പ്. മിക്ക ആളുകളും ഇത് ഉപയോ​ഗിക്കുന്നുണ്ടെന്നുള്ളത് കൊണ്ട് തന്നെ ഇതിലൂടെ ധാരാളം തട്ടിപ്പുകളും നടക്കുന്നുണ്ട്. ഇത്തരം തട്ടിപ്പുകൾക്ക് വിലക്കിടാൻ വാട്സ്ആപ്പ് ഉപയോക്തൃ റിപ്പോർട്ടുകൾ അവലോകനം ചെയ്യുകയും പ്ലാറ്റ്‌ഫോമിൽ നിന്ന് സംശയാസ്പദമായ അക്കൗണ്ടുകൾ സജീവമായി നിരോധിക്കുകയും ചെയ്യുകയാണ്. അതിന്റെ ഭാ​ഗമായി 8 ദശലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകളാണ് വാട്സ്ആപ്പ് നിരോധിച്ചത്.

8,458,000 ഉപയോക്താക്കളെ വാട്സ്ആപ്പ് നിരോധിച്ചതായി വാട്സ്ആപ്പ് അറിയിച്ചു. വാട്‌സ്ആപ്പ് നയങ്ങൾ ലംഘിക്കുന്നതോ ഇടപെടുന്നതോ ആയ അക്കൗണ്ടുകൾക്കെതിരെ വാട്‌സ്ആപ്പിൻ്റെ വർദ്ധിച്ചുവരുന്ന ജാഗ്രതയുടെ രൂപരേഖ നൽകുന്നു.ഓഗസ്റ്റ് ഒന്നിനും ഓഗസ്റ്റ് 31 നും ഇടയിൽ 8,458,000 ഇന്ത്യൻ അക്കൗണ്ടുകളാണ് വാട്ട്‌സ്ആപ്പ് ബ്ലോക്ക് ചെയ്തത്. ഇതിൽ 1,661,000 അക്കൗണ്ടുകൾ സജീവമായി നിരോധിച്ചു, അതായത് ഉപയോക്തൃ പരാതികൾ ലഭിക്കുന്നതിന് മുമ്പ് അവ കണ്ടെത്തി നടപടിയെടുത്തു. വാട്ട്‌സ്ആപ്പിൻ്റെ സ്വയമേവയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് നടപടി സ്വീകരിച്ചത്.

Also Read: 88 കാലുള്ള ഹൈബ്രിഡ് തേരട്ട;30 കോടി വർഷം മുൻപ് ജീവിച്ചിരുന്ന ആർത്രോപ്ലൂറകൾ

ഉപയോക്തൃ റിപ്പോർട്ടുകൾ സംബന്ധിച്ച്, 2024 ഓഗസ്റ്റിൽ അതിൻ്റെ പരാതി മെക്കാനിസങ്ങളിലൂടെ 10,707 ഉപയോക്തൃ പരാതികൾ ലഭിച്ചതായി വാട്‌സ്ആപ്പ് അറിയിച്ചു. ഇതിൽ 93 പരാതികളിൽ വാട്‌സ്ആപ്പ് നടപടി സ്വീകരിച്ചു.

Top