പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്; കോളുകളിൽ ഇനി ഇഫക്ടുകളും ഫിൽറ്ററുകളും

പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്; കോളുകളിൽ ഇനി ഇഫക്ടുകളും ഫിൽറ്ററുകളും
പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്; കോളുകളിൽ ഇനി ഇഫക്ടുകളും ഫിൽറ്ററുകളും

ഗ്മെന്റഡ് റിയാലിറ്റി (എ.ആർ) ഫീച്ചറുകളാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിക്കാനൊരുങ്ങുന്നത്. വാട്‌സാപ്പ് കോളുകളിൽ ഇഫക്ടുകൾ ഉപയോഗിക്കാനും ഫിൽറ്ററുകൾ ഉപയോഗിക്കാനും ഇതുവഴി സാധിക്കും. ഐഫോണിലെ ഫേസ്‌ടൈം വീഡിയോ കോളിൽ നേരത്തെ തന്നെ ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകളുണ്ട്. ഇതിന് സമാനമായ സൗകര്യങ്ങളായിരിക്കാം വാട്‌സാപ്പിൽ വരുന്നത്.

വാട്‌സ്ആപ്പ് ഫീച്ചർ ട്രാക്കിങ് വെബ്‌സൈറ്റായ വാബീറ്റാ ഇൻഫോയാണ് പുതിയ എ.ആർ ഫീച്ചറുകളുടെ വരവ് റിപ്പോർട്ട് ചെയ്തത്. മുഖം ഭംഗിയുള്ളതാക്കാനുള്ള ടച്ച് അപ്പ് ടൂളും, വെളിച്ചക്കുറവ് പരിഹരിക്കാനുള്ള ലോ ലൈറ്റ് മോഡുമെല്ലാം വാട്‌സ്ആപ്പിലെത്തുമെന്ന് വാബീറ്റാ ഇൻഫോ പറയുന്നു. ഒരു വീഡിയോ കോൾ എങ്ങനെയൊക്കെ മനോഹരമാക്കാൻ സാധിക്കുമോ അതെല്ലാം വാട്സ്ആപ്പിന്റെ ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകളായി വരും.

അതിലൊന്നാണ് കോൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ പശ്ചാത്തലം(ബാക്ക്ഗ്രൗണ്ട്) മാറ്റാൻ കഴിയും എന്നത്. മീറ്റിങുകളും മറ്റും നടക്കുമ്പോൾ ഇത്തരത്തിൽ യോജിച്ച ബാക്ക് ഗ്രൗണ്ടുകൾ നമുക്ക് തെരഞ്ഞെടുക്കാനാവും. വാട്‌സ്ആപ്പിന്റെ അടുത്ത അപ്‌ഡേറ്റിൽ തന്നെ ഈ ഫീച്ചറുകൾ ലഭ്യമായിത്തുടങ്ങും.

Top