ന്യൂഡൽഹി: വാട്‌സ്ആപ്പ് സ്വകാര്യതാനയ പരിഷ്കരണത്തിൽ കൃത്രിമത്വം കാട്ടിയെന്ന് കാണിച്ച് ഫെയ്സ്ബുക്ക് ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നീ സാമൂഹിക മാധ്യമങ്ങളുടെ മാതൃകമ്പനിയായ മെറ്റയ്ക്ക് 213.14 കോടി രൂപ പിഴ ചുമത്തി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ).
രാജ്യത്ത് പ്രതിമാസം 500 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളാണ് വാട്ട്‌സ്ആപ്പിനുള്ളത്. വാട്ട്‌സ്ആപ്പ് പ്ലാറ്റ്‌ഫോമിൽ ശേഖരിക്കുന്ന ഉപയോക്തൃ ഡാറ്റ മറ്റ് മെറ്റാ കമ്പനികളുമായോ പരസ്യ ആവശ്യങ്ങൾക്കായോ പങ്കിടരുതെന്ന് സിസിഐ നിർദ്ദേശിച്ചിട്ടുണ്ട്.
Also Read: ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ; ജിസാറ്റ്-20 വിജയകരമായി വിക്ഷേപിച്ചു
ഇതിനെതിരെയാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ രംഗത്തുവന്നത്. കടുത്ത എതിർപ്പിനെ തുടർന്ന് പുതുക്കിയ സ്വകാര്യതാനയം നടപ്പാക്കുന്നത് വാട്‌സ്ആപ്പ് താത്ക്കാലികമായി മരവിപ്പിച്ചിരുന്നു. കോംപറ്റീഷന്‍ ആക്ടിന് വിരുദ്ധമാണ് വാട്‌സ്ആപ്പ് നടപടിയെന്ന് വിലയിരുത്തിയാണ് കമ്മീഷന്റെ തീരുമാനം.
ഇന്ത്യയിലെ സന്ദേശമയക്കൽ ആപ്പുകളുടെ വിപണിയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള ആപ്പാണ് വാട്‌സ്ആപ്പ്. പരസ്യ ഇതരാവശ്യങ്ങൾക്കായി വിവരങ്ങൾ പങ്കുവച്ചിട്ടുണ്ടെങ്കിൽ അത് വ്യക്തമാക്കി വിശദീകരണം നൽകണം എന്നും കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി.