CMDRF

പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

മെറ്റ എഐക്ക് ശബ്ദ നിര്‍ദേശം നല്‍കിയാല്‍ ഫോട്ടോകള്‍ എഡിറ്റ് ചെയ്ത് ലഭിക്കുന്നതാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായ സംവിധാനം

പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

പയോക്താക്കള്‍ക്ക് എപ്പോഴും വ്യത്യസ്തമായ ഫീച്ചറുകളാണ് വാട്സ്ആപ്പ് കൊണ്ടുവരാറുള്ളത്. അടുത്തിടെ നിരവധി ഫീച്ചറുകളും വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും വ്യത്യസ്തമായൊരു ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ വാട്സ്ആപ്പ്. പിക്ചര്‍ ക്വാളിറ്റിക്കായി പുതിയ ഫീച്ചര്‍ ആണ് വാട്സ്ആപ്പ് കൊണ്ടുവരുന്നത്.

മെറ്റ എഐക്ക് ശബ്ദ നിര്‍ദേശം നല്‍കിയാല്‍ ഫോട്ടോകള്‍ എഡിറ്റ് ചെയ്ത് ലഭിക്കുന്നതാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായ സംവിധാനം. റിയല്‍-ടൈം വോയ്സ് മോഡിലൂടെ മെറ്റ എഐയുമായി സംസാരിച്ച് ഫോട്ടോ എഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെടാം. വാട്സ്ആപ്പിന്റെ ബീറ്റ വേര്‍ഷനില്‍ കുറച്ച് കാലമായി പ്രത്യക്ഷപ്പെട്ടിരിക്കുന്ന വോയ്സ് മോഡ് ഫീച്ചര്‍ ഉടന്‍ വ്യാപകമായി അവതരിപ്പിക്കപ്പെടും.

Also Read: ഇന്ത്യയില്‍ എ.ഐ. രംഗത്ത് ഇനി കൂടുതല്‍ ശ്രദ്ധ: തീരുമാനവുമായി ഗൂഗിളും എന്‍വിഡിയയും

ഫോട്ടോകള്‍ മെറ്റ എഐയുമായി ഷെയര്‍ ചെയ്യുന്നതിനൊപ്പം ചാറ്റ്‌ബോട്ടിനോട് ആവശ്യപ്പെട്ടാല്‍ എഡിറ്റ് ചെയ്യാന്‍ കഴിയും. ചിത്രങ്ങളിലെ അനാവശ്യ ഭാഗങ്ങള്‍ ഒഴിവാക്കാനും ബാക്ക്ഗ്രൗണ്ട് അഥവാ പശ്ചാത്തലം മാറ്റാനുമെല്ലാം ഇതിലൂടെ സാധിക്കും. മെറ്റ കണക്റ്റ് ഇവന്റിലാണ് ഈ ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചത്. വേവ്ഫോം ബട്ടണില്‍ പ്രസ് ചെയ്ത് വാട്സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് മെറ്റ എഐയുമായി സംസാരിക്കാം.

Also Read: പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്

ഒരു ചിത്രം അയച്ചുകൊടുത്താല്‍ അതെന്താണ് എന്ന് മെറ്റ എഐ വിശദീകരിക്കുന്ന ഫീച്ചറും അണിയറയില്‍ ഒരുങ്ങുകയാണ്. ഫോട്ടോയുടെ ഉള്ളടക്കത്തെ കുറിച്ച് വാട്സ്ആപ്പ് യൂസര്‍മാര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാം. മെറ്റ എഐ ഇതിന് ഉത്തരം നല്‍കും. ഒരു ഭക്ഷണവിഭവത്തിന്റെ ചിത്രം നല്‍കിയാല്‍ അതെങ്ങനെയാണുണ്ടാക്കുക എന്ന് ഇത്തരത്തില്‍ അറിയാനാകും എന്നാണ് റിപ്പോര്‍ട്ട്. സമീപകാലത്ത് ഏറെ പുത്തന്‍ ഫീച്ചറുകള്‍ മെറ്റ വാട്സ്ആപ്പിലേക്ക് അവതരിപ്പിക്കുന്നതിന്റെ തുടര്‍ച്ചയാണ് പുതിയ അപ്ഡേറ്റുകളും.

Top