പുത്തൻ ഫീച്ചറുമായി വാട്ട്സ്ആപ്പ്

ഏത് ഇരുട്ടിലും വീഡിയോ കാൾ ചെയ്യാൻ സാധിക്കുന്ന കിടിലൻ ഫീച്ചറാണ് വാട്ട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

പുത്തൻ ഫീച്ചറുമായി വാട്ട്സ്ആപ്പ്
പുത്തൻ ഫീച്ചറുമായി വാട്ട്സ്ആപ്പ്

പുതിയ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ ഇപ്പോഴും മുന്നിലാണ് വാട്ട്സ്ആപ്പ്. ഉപഭോക്താക്കളുടെ ആവിശ്യത്തിനനുസരിച്ചാണ് പലപ്പോഴും വാട്ട്സ്ആപ്പ് പുത്തൻ ഫീച്ചർ കൊണ്ടുവരാറുള്ളത്. ഏത് ഇരുട്ടിലും വീഡിയോ കാൾ ചെയ്യാൻ സാധിക്കുന്ന കിടിലൻ ഫീച്ചറാണ് ഇപ്പോൾ വാട്ട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

വെളിച്ചക്കുറവുള്ള സ്ഥലങ്ങളിൽ നിന്നും വീഡിയോ കോളുകൾ ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്ന ലോ ലൈറ്റ് മോഡ് ഫീച്ചറാണിത്. ഈ ഫീച്ചറിലൂടെ വീഡിയോ കോളിലുള്ള ആളുടെ മുഖം മോശം ലൈറ്റിലും കൂടുതൽ വ്യക്തമാകാനും, ആശയവിനിമയം കൂടുതൽ ഫലപ്രദമായി നടത്താനും സാധിക്കുമെന്നാണ് വാട്ടസ്ആപ്പ് അവകാശപ്പെടുന്നത്.

Also Read: ‘കണക്ടിങ് ഭാരത്’; ബിഎസ്എന്‍എല്ലിന് പുതിയ ലോഗോ

ആപ്പിൽ വീഡിയോ കോൾ ചെയ്യുമ്പോൾ ഇന്റർഫെയ്‌സിന്റെ വലതുവശത്ത് മുകളിലുള്ള ബൾബ് ഐക്കണിൽ ക്ലിക്ക് ചെയ്താൽ ഈ ഫീച്ചർ പ്രയോജനപ്പെടുത്താം. വെളിച്ചമുള്ള സമയത്ത് ഈ ഫീച്ചർ ടേൺ ഓഫ് ചെയ്ത് വെയ്ക്കാനുള്ള സൗകര്യവുമുണ്ടാകും. ആപ്പിന്റെ ഐഒഎസ്, ആൻഡ്രോയിഡ് പതിപ്പുകളിലാണ് ലോ-ലൈറ്റ് മോഡ് ലഭ്യമാകുന്നത്.

Top