ന്യൂഡല്‍ഹി: ഒരുപാട് വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ അംഗമാണോ നിങ്ങൾ. ഈ ഗ്രൂപ്പുകളിൽ നിന്നും നിരന്തരം മെസ്സേജുകൾ വരുന്നത് നിങ്ങൾക്കൊരു ശല്യമാകുന്നുണ്ടോ, അതിന് വാട്സ്ആപ്പ് തന്നെ ഒരു പരിഹാരം കൊണ്ട് വന്നിട്ടുണ്ട്. ഇനി ഈ ഗ്രൂപ്പുകളൊക്കെ മ്യൂട്ട് ചെയ്യാം.
വാബീറ്റ ഇന്‍ഫായുടെ റിപ്പോര്‍ട്ട് പ്രകാരം ഈ പുതിയ ഫീച്ചര്‍ നിലവില്‍ ആന്‍ഡ്രോയിഡ് ബീറ്റ ടെസ്‌റ്റേഴ്‌സിന് ലഭ്യമാണ്. ഫീച്ചര്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനുള്ള പരീക്ഷണത്തിലാണ് വാട്‌സ്ആപ്പ്. പുതിയ ഫീച്ചര്‍ ഗ്രൂപ്പ് ചാറ്റില്‍ ലഭ്യമായതായും ബീറ്റ ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തു.
പുതിയ ഫീച്ചർ പ്രകാരം മെൻഷൻ ചെയ്ത് വരുന്ന മെസ്സേജുകൾ മാത്രമെ ഇനി നോട്ടിഫിക്കേഷൻ വരു. അത്യാവശ്യം വേണ്ട സന്ദേശങ്ങള്‍ മാത്രം ശ്രദ്ധിക്കാനായി ഈ ഫീച്ചർ സഹായിക്കും. കൂടുതല്‍ അംഗങ്ങള്‍ ഉള്ളതോ അല്ലെങ്കില്‍ കൂടുതല്‍ സന്ദേശങ്ങള്‍ എത്തുന്ന ഗ്രൂപ്പുകളിലോ ആവശ്യമുള്ള സന്ദേശങ്ങള്‍ക്ക് മാത്രം പ്രതികരിക്കാനും സഹായിക്കും.