വാട്സ്ആപ്പില്‍ കമ്യൂണിറ്റി ചാറ്റില്‍ മാത്രമുണ്ടായിരുന്ന ക്രിയേറ്റ് ഇവന്റ് ഫീച്ചര്‍ ഇനി സാധാരണ ഗ്രൂപ്പ് ചാറ്റിലേക്കും. പുതിയ ഫീച്ചര്‍ വഴി ഇവന്റ് വിവരങ്ങളായ പേര്, വിശദാംശങ്ങള്‍, തീയതി, ഓപ്ഷണല്‍ ലൊക്കേഷന്‍, വോയ്സ് കാള്‍ ആണോ വിഡിയോ ആണോ എന്നെല്ലാം നല്‍കാന്‍ സാധിക്കും. ഇതു വരുന്നതോടെ, ഇമേജ്, ഡോക്യുമെന്റ്, ഓഡിയോ, കോണ്‍ടാക്ട്, ലൊക്കേഷന്‍ എന്നിവ ചേര്‍ക്കാനുള്ള പേപ്പര്‍ ക്ലിപ് ഓപ്ഷനില്‍ മാറ്റമുണ്ടാകും. ഇതിലേക്ക് ഇവന്റ് ക്രിയേറ്റ് ചെയ്യാനുള്ള ഓപ്ഷനും ചേരും. ഇങ്ങനെ ഇവന്‍് ക്രിയേറ്റ് ചെയ്തു കഴിഞ്ഞാല്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് അത് കാണാനും സ്വീകരിക്കാനും സാധിക്കും. ഫീച്ചര്‍ താമസിയാതെ എല്ലാവര്‍ക്കും ലഭ്യമാകും.