CMDRF

ഡാര്‍ക്ക് മോഡില്‍ പുതിയ മാറ്റങ്ങളുമായി വാട്‌സ്ആപ്

ഡാര്‍ക്ക് മോഡില്‍ പുതിയ മാറ്റങ്ങളുമായി വാട്‌സ്ആപ്
ഡാര്‍ക്ക് മോഡില്‍ പുതിയ മാറ്റങ്ങളുമായി വാട്‌സ്ആപ്

പുതിയ മാറ്റങ്ങളുമായി വാട്‌സ്ആപ് അപ്‌ഡേഷന്‍. ഐ.ഒ.എസിലും ആന്‍ഡ്രോയിഡിലും ഒരുപോലെ ലഭിക്കുന്ന മാറ്റങ്ങളുടെ ലക്ഷ്യം ഉപയോഗം എളുപ്പമാക്കുക എന്നതാണ്. ഡാര്‍ക്ക് മോഡില്‍ കൂടുതല്‍ സാധ്യത കൈവന്നു എന്നതാണ് പ്രധാന മാറ്റം. ടെക്സ്റ്റ് വായന കൂടുതല്‍ എളുപ്പമാക്കാന്‍ ബാക്ഗ്രൗണ്ട് ഡാര്‍ക്കാകും. കൂടുതല്‍ വൈറ്റ് സ്‌പേസുമായി ലൈറ്റ് മോഡ് ആകര്‍ഷകവും ആക്കിയിട്ടുണ്ട്.

ബ്രാന്‍ഡ് ഐഡന്റിറ്റിയായ പച്ചയുടെ പുതിയ ഷേഡും ഒരുക്കിയിട്ടുണ്ട്. സ്‌ക്രീനിലെ വിവിധ വി ഭാഗങ്ങള്‍ വേര്‍തിരിച്ചറിയാന്‍ നിറങ്ങളുടെ തന്ത്രപരമായ വിന്യാസവും ഉപയോഗപ്പെടും. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളില്‍ നാവിഗേഷന്‍ ടാബ് മുകളില്‍നിന്ന് താഴെ എത്തിച്ചു. സെര്‍ച്ച് ബാറിന്റെ സ്ഥലവും മാറി. മാറ്റങ്ങള്‍ ഓപ്ഷനലല്ല എന്നും പതിയെ എല്ലാവര്ക്കും ലഭ്യമാകുമെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.

Top