CMDRF

പുതിയ ഫീച്ചറുമായി വാട്‌സാപ്പ്; സ്റ്റാറ്റസ് അപ്‌ഡേറ്റുകളില്‍ സുഹൃത്തുക്കളെ ‘ടാഗ്’ ചെയ്യാം

പുതിയ ഫീച്ചറുമായി വാട്‌സാപ്പ്; സ്റ്റാറ്റസ് അപ്‌ഡേറ്റുകളില്‍ സുഹൃത്തുക്കളെ ‘ടാഗ്’ ചെയ്യാം
പുതിയ ഫീച്ചറുമായി വാട്‌സാപ്പ്; സ്റ്റാറ്റസ് അപ്‌ഡേറ്റുകളില്‍ സുഹൃത്തുക്കളെ ‘ടാഗ്’ ചെയ്യാം

പേഴ്‌സണല്‍ ചാറ്റുകള്‍, ഗ്രൂപ്പ് ചാറ്റുകള്‍, സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ എന്നിവയിലൂടെ ആശയവിനിമയം നടത്താന്‍ പ്ലാറ്റ്‌ഫോം നിലവില്‍ ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. എന്നാല്‍, ഉപയോക്താക്കള്‍ക്ക് അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകളില്‍ മറ്റുള്ളവരെ സ്വകാര്യമായി ടാഗ് ചെയ്തുകൊണ്ട് സംവദിക്കാന്‍ കഴിയുന്ന ഒരു പുതിയ സവിശേഷത വാട്ട്സ്ആപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ഇന്‍സ്റ്റഗ്രാം സ്റ്റോറികളില്‍ സുഹൃത്തുക്കളെ മെന്‍ഷന്‍ ചെയ്യുന്നത് പോലുള്ള ഫീച്ചറാണ് വാട്‌സ്ആപ്പും പരീക്ഷിക്കുന്നത്. നിങ്ങള്‍ ഒരു സ്റ്റാറ്റസ് അപ്‌ഡേറ്റ് പങ്കുവെക്കുമ്പോള്‍ അതില്‍ സുഹൃത്തുക്കളെ ഇനി മെന്‍ഷന്‍ ചെയ്യാം. എന്നാല്‍, മറ്റൊരാള്‍ക്ക് അത് കാണാന്‍ കഴിയില്ല. നിങ്ങള്‍ ടാഗ് ചെയ്തിരിക്കുന്ന വ്യക്തിക്ക് അതിന്റെ നോട്ടിഫിക്കേഷന്‍ ലഭിക്കുമെന്ന് മാത്രം. സ്റ്റാറ്റസ് അപ്‌ഡേറ്റില്‍ മറ്റുചില ഫീച്ചറുകളും വാട്‌സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്. വിഡിയോ സ്റ്റാറ്റസുകള്‍ക്ക് നിലവിലുള്ള ’30 സെക്കന്‍ഡ് ദൈര്‍ഘ്യം’ നീട്ടി ഒരു മിനിറ്റാക്കി വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മെറ്റ.

Top