സൂര്യപ്രകാശം അമിതമായി ഏൽക്കുന്നത് മൂലം ഉണ്ടാകുന്ന ചർമ്മ പ്രശ്നമാണ് സൺ ടാൻ. ഇത്തരത്തിൽ അമിതമായ സൂര്യപ്രകാശം നമ്മുടെ ശരീരത്തിൽ ഏൽക്കുമ്പോൾ ചുളിവുകൾ, സ്കിൻ ക്യാൻസർ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. സൺ ടാൻ അകറ്റുന്നതിന് പ്രകൃതിദത്തമായ രീതികൾ പരീക്ഷിക്കുന്നതായിരിക്കും നമ്മുടെ ചർമ്മത്തിന് എപ്പോഴും നല്ലതും, ഗുണം ചെയ്യുന്നതും. സൺ ടാൻ എളുപ്പത്തിൽ മാറ്റാൻ ഏറ്റവും മികച്ചതാണ് ഗോതമ്പ്.
100 ഗ്രാം ഗോതമ്പ് മാവിൽ 0.53 മില്ലിഗ്രാം വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട് . അതേസമയം ചർമ്മത്തെ സംരക്ഷിക്കാനും ചർമ്മത്തെ നന്നാക്കാനും പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റാണ് വിറ്റാമിൻ ഇ.
Also Read: പ്രായം 30 കഴിഞ്ഞോ? ഇതാ സ്ത്രീകൾക്ക് വേണ്ട 6 പ്രധാനപ്പെട്ട വിറ്റാമിനുകൾ
ആരോഗ്യമുള്ള ഒരു ചർമ്മം നിലനിർത്തുന്നതിനും കോശങ്ങളുടെ പുനരുജ്ജീവനം പ്രോത്സാഹിപ്പിക്കുന്നതിനും നമ്മുടെ ചർമ്മത്തിൻ്റെ ഘടന മെച്ചപ്പെടുത്തുന്നതിനും വിറ്റാമിൻ ബി 6 പ്രധാനമാണ്. കൂടാതെ സിങ്ക് ഒരു ആൻ്റിഓക്‌സിഡൻ്റും ആൻറി-ഇൻഫ്ലമേറ്ററി ഏജൻ്റുമാണ്. വിവിധ ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്ന ഒരു ധാതുവാണ് സിങ്ക്. 2.96 മില്ലി ഗ്രാം സിങ്ക് അടങ്ങിയിട്ടുണ്ട് നൂറു ഗ്രാം ഗോതമ്പ് മാവിൽ.
ചർമ്മത്തിൻ്റെ നിറം നിലനിർത്തുന്നതിന് പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ഇരുമ്പ് . 100 ഗ്രാം ഗോതമ്പ് മാവിൽ 3.71 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഗോതമ്പ് പൊടിയിലെ ഈ വിറ്റാമിനുകളും ധാതുക്കളും ചർമ്മത്തിലെ മൃതകോശങ്ങളെ പുറംതള്ളാനും ചർമ്മത്തെ പോഷിപ്പിക്കാനും തിളങ്ങുന്ന ചർമ്മം നൽകാനും നമ്മളെ സഹായിക്കും. എന്നാൽ എന്ത് ഉപയോഗിക്കുമ്പോഴും അതിന്റെതായ രീതിയിൽ ചെയ്യുമ്പോൾ മാത്രമേ നമുക്ക് അതിന്റെ ഗുണം ലഭിക്കൂ.
Also Read: ചര്‍മം തിളങ്ങാന്‍ തേനും വെളുത്തുള്ളിയും ചേര്‍ത്ത് ഒരു ഒരു പൊടിക്കൈ
സൺ ടാൻ മാറാൻ ഗോതമ്പ് പൊടി ഉപയോഗിക്കേണ്ട വിധം നോക്കാം…
ഒന്ന്
2 ടേബിൾസ്പൂൺ ഗോതമ്പ് മാവ് എടുത്ത് അത് ആവശ്യത്തിന് വെള്ളത്തിൽ കലർത്തി മിനുസമാർന്ന പേസ്റ്റാക്കുക. ശേഷം സൺ ടാൻ ഉള്ള ഭാഗത്ത് ഈ പേസ്റ്റ് പുരട്ടുക. ഉണങ്ങിയ ശേഷം കഴുകി കളയുക.
രണ്ട്
അൽപം നാരങ്ങ നീരും, ഗോതമ്പ് പൊടിയും എടുത്ത് യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം ഇത് കഴുകി കളയുക. ഇത് മുഖത്തെ കരുവാളിപ്പ് മാറാൻ നമ്മളെ സഹായിക്കും.
Also Read: വണ്ണം കുറയ്ക്കണോ ? അത്താഴത്തിന് ശേഷം കുടിക്കേണ്ട പാനീയങ്ങൾ
മൂന്ന്
ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുള്ള ഒരു നല്ല സൗന്ദര്യ വർധക വസ്തുവാണ് മഞ്ഞൾ. ഗോതമ്പ് പൊടിയും പാലും അതിലേക്ക് മഞ്ഞളും ചേർത്ത് മിക്സ് ചെയ്ത് മുഖത്തും കഴുത്തിലുമായി പുരട്ടുക. ശേഷം നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.