12 വര്‍ഷം മുമ്പ് ഇവിടെ വന്നപ്പോള്‍ റബ്ബര്‍ ചെരുപ്പാണ് ധരിച്ചിരുന്നത്, കൈയില്‍ 1000 രൂപയും; ഇപ്പോള്‍ നയന്‍താരയും മക്കളും കൂടെ

കുടുംബത്തോടൊപ്പം ഹോങ്കോങ്ങില്‍ അവധിക്കാലം ആഘോഷിക്കുകയാണ് നയന്‍താര. കഴിഞ്ഞ ദിവസം യാത്രയില്‍ നിന്നെടുത്ത ചിത്രങ്ങള്‍ നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. വിഘ്നേഷിനൊപ്പമുള്ള റൊമാന്റിക് ചിത്രങ്ങളും മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളുമാണ് നയന്‍താര പോസ്റ്റ് ചെയ്തത്. മഴയത്ത് കുടചൂടി വിഘ്നേഷ് ശിവനൊപ്പം നടക്കുന്ന നയന്‍താരയെ ചിത്രത്തില്‍ കാണാം. ‘ഹൃദയവും ആത്മാവും’ എന്ന ക്യാപ്ഷനോടെയാണ് ഉയിരിനും ഉലകത്തിനുമൊപ്പമുള്ള ചിത്രങ്ങള്‍ നയന്‍താര പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഹോങ്കോങ് ഡിസ്നിലാന്‍ഡ് റിസോര്‍ട്ടില്‍ നിന്നുള്ള മനോഹര ചിത്രങ്ങള്‍ വിഘ്നേഷും പങ്കുവെച്ചു. ഡിസ്നി ലാന്‍ഡിന് മുന്നില്‍ നിന്നെടുത്ത ചിത്രത്തില്‍ വിഘ്നേഷിനൊപ്പം നയന്‍താരയും മക്കളുമുണ്ട്. ഇതിന് അദ്ദേഹം നല്‍കിയ ക്യാപ്ഷനാണ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊന്ന്. ‘പോടാ പോടി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി അനുവാദം ചോദിക്കാന്‍ ഇവിടെ 12 വര്‍ഷം മുമ്പ് വന്നിരുന്നെന്നും അന്ന് റബ്ബര്‍ ചെരുപ്പാണ് ധരിച്ചിരുന്നതെന്നും കൈയില്‍ 1000 രൂപ മാത്രമാണുണ്ടായിരുന്നതെന്നും വിഘ്നേഷ് പോസ്റ്റില്‍ പറയുന്നു. വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത ‘പോടാ പോടി’ എന്ന ചിത്രത്തില്‍ സിമ്പുവും വരലക്ഷ്മി ശരത്കുമാറുമാണ് പ്രധാനവേഷത്തിലെത്തിയത്.

Top