കുട്ടിയുള്ളത് മറന്ന് കാർ ലോക്ക് ചെയ്തു; 3 വയസുകാരിക്ക് ​ദാരുണാന്ത്യം

സമയം ഒരുപാട് കഴിഞ്ഞിട്ടും കുട്ടിയെ കാണാതെ വന്നപ്പോൾ വീട്ടുകാർ കുട്ടിയെ തിരക്കി ഇറങ്ങി തിരച്ചിലിനൊടുവിൽ കുട്ടിയെ കാറിനുള്ളിൽ മരച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

കുട്ടിയുള്ളത് മറന്ന് കാർ ലോക്ക് ചെയ്തു; 3 വയസുകാരിക്ക് ​ദാരുണാന്ത്യം
കുട്ടിയുള്ളത് മറന്ന് കാർ ലോക്ക് ചെയ്തു; 3 വയസുകാരിക്ക് ​ദാരുണാന്ത്യം

മീററ്റ്: ഉത്തർപ്രദേശിലെ കാങ്കർഖേഡയിൽ അയൽവാസി കാറിനുള്ളിൽ ലോക്ക് ചെയ്തു പോയതിനെ തുടർന്ന് 3 വയസുകാരിക്ക് ​ദാരുണാന്ത്യം. ഹരിയാന സ്വദേശിയായ ​സോംബീർ പൂനിയ എന്ന സൈനികൻ്റെ മകളായ വർത്തികയാണ് മരിച്ചത്.

രാജേഷ് എൻക്ലേവ് ആർമി കോളനിയിലാണ് സോംബീറും കുടുംബവും താമസിക്കുന്നത്. ഇതേ സ്ഥലത്ത് തന്നെയാണ് സൈനികനും അയൽവാസിയുമായ നായിക് നരേഷും താമസിക്കുന്നത്. ഹിമാചൽ സ്വദേശിയായ നരേഷ് കാറിൽ കറങ്ങുവാനായ് വർത്തികയെ കൂട്ടികൊണ്ടു പോവുകയായിരുന്നു. കുടുംബത്തിന്റെ പരാതിയില്‍ വ‌ർത്തികയുടെ അമ്മയുടെ എതിർപ്പ് പരി​ഗണിക്കാതെയാണ് നരേഷ് കുട്ടിയെ കൊണ്ടുപോയതെന്നും സുഹൃത്തുകളെ കണ്ടപ്പോൾ നരേഷ് കുട്ടിയെ കാറിനുള്ളിലാക്കി ലോക്ക് ചെയ്തു പോവുകയായിരുന്നുവെന്നും പറയുന്നു.

സമയം ഒരുപാട് കഴിഞ്ഞിട്ടും കുട്ടിയെ കാണാതെ വന്നപ്പോൾ വീട്ടുകാർ കുട്ടിയെ തിരക്കി ഇറങ്ങി. തിരച്ചിലിനൊടുവിൽ കുട്ടിയെ കാറിനുള്ളിൽ മരച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Top