പാലക്കാട്ടെ പ്രചാരണം ‘പെട്ടി’യില്‍ മാത്രം ഒതുങ്ങില്ല; എം.വി. ഗോവിന്ദന്‍

തിരഞ്ഞെടുപ്പാകുമ്പോള്‍ ഒന്നിനു പുറകെ ഒന്നായി പ്രശ്നങ്ങള്‍ വരും. അത് നേരിടാന്‍ തയ്യാറാകണം.

പാലക്കാട്ടെ പ്രചാരണം ‘പെട്ടി’യില്‍ മാത്രം ഒതുങ്ങില്ല; എം.വി. ഗോവിന്ദന്‍
പാലക്കാട്ടെ പ്രചാരണം ‘പെട്ടി’യില്‍ മാത്രം ഒതുങ്ങില്ല; എം.വി. ഗോവിന്ദന്‍

പാലക്കാട്: പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണം പെട്ടി പ്രശ്നത്തില്‍ മാത്രം ഒതുക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പെട്ടിവിഷയം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. എന്നാല്‍ അതുമാത്രമേ ചര്‍ച്ച ചെയ്യൂ എന്നതല്ല പാര്‍ട്ടിയുടെ നയം. പാലക്കാട്ടെ പെട്ടി പ്രശ്നം കുഴല്‍പ്പണത്തിന്റെ പ്രശ്നം തന്നെയാണ്. ആ പ്രശ്നത്തോടൊപ്പം ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട സര്‍വ മേഖലകളിലുമുള്ള പ്രശ്നം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചര്‍ച്ചയാകുമെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു.

Also Read: ‘ദിവ്യക്ക് തെറ്റ് പറ്റി, തെറ്റ് തിരുത്തി മുന്നോട്ട് പോകും’: എം.വി ഗോവിന്ദൻ

തിരഞ്ഞെടുപ്പാകുമ്പോള്‍ ഒന്നിനു പുറകെ ഒന്നായി പ്രശ്നങ്ങള്‍ വരും. അത് നേരിടാന്‍ തയ്യാറാകണം. ഒന്നിനുവേണ്ടി മറ്റൊന്നിനെ ഒഴിവാക്കേണ്ട കാര്യമില്ല. ജനജീവിതവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും എല്ലാക്കാലത്തും ഇടതുപക്ഷം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇനിയും ചര്‍ച്ച ചെയ്തുകൊണ്ടേയിരിക്കുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

Top