CMDRF

എപ്പോൾ വരും ബസൂക്ക ? മമ്മൂട്ടി ആരാധകര്‍ നിരാശയില്‍

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമായ മമ്മൂട്ടിയുടെ ബസൂക്കയുടെ റിലീസ് വൈകിയേക്കുമെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

എപ്പോൾ വരും ബസൂക്ക ? മമ്മൂട്ടി ആരാധകര്‍ നിരാശയില്‍
എപ്പോൾ വരും ബസൂക്ക ? മമ്മൂട്ടി ആരാധകര്‍ നിരാശയില്‍

മെഗാസ്റ്റാർ മമ്മൂട്ടിയുടേതായി ആരാധകർ കാത്തിരിക്കുന്ന ഒരു വമ്പൻ ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയുടെ ഏറെ വ്യത്യസ്‍തമായ ഒരു മലയാള സിനിമയായിരിക്കും ബസൂക്ക എന്നുമാണ് പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്നത്. അതേസമയം ഒരു ത്രില്ലര്‍ ചിത്രമായിരിക്കും എന്നും സൂചനകളുണ്ട്. എന്നാൽ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമായ മമ്മൂട്ടിയുടെ ബസൂക്കയുടെ റിലീസ് വൈകിയേക്കുമെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

സെപ്റ്റംബറില്‍ തന്നെ ഓണം റീലീസായി മമ്മൂട്ടി ചിത്രം പ്രദര്‍ശനത്തിനെത്തിക്കാൻ ആലോചനയുണ്ട് എന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ബസൂക്ക തിയറ്ററുകളില്‍ എത്താത്തതില്‍ സിനിമയുടെ ആരാധകര്‍ വലിയ നിരാശരായി. മലയാളം കാത്തിരിക്കുന്ന ചിത്രം എന്തുകൊണ്ടാണ് വൈകുന്നതെന്നത് വ്യക്തമല്ല. 2025ലായിരിക്കും മിക്കവാറും തിയറ്ററുകളില്‍ മമ്മൂട്ടി ചിത്രം എത്തുക എന്നാണ് നിലവിലെ സൂചന.

Also Read: ജീവൻ അപകടത്തിൽ ? സൽമാൻ ഖാൻ പുതിയ ബുള്ളറ്റ് പ്രൂഫ് കാർ ഇറക്കുമതി ചെയ്യുന്നു

മമ്മൂട്ടിക്കൊപ്പം ആദ്യമായി ഗൗതം വാസുദേവ് മേനോൻ

ACTOR MAMMOOTTY AND GOUTHAM VASUDEV MENON

ബസൂക്കയെന്ന പേരില്‍ വരാനിരിക്കുന്ന മമ്മൂട്ടി സിനിമയുടെ സംവിധാനം നിര്‍വഹിക്കുക ഡിനോ ഡെന്നിസ് ആണ്. തിരക്കഥയും ഡിനോ ഡെന്നീസാണ് എഴുതുന്നത്. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകതയും ബസൂക്കയ്‍ക്കുണ്ട്. ഛായാഗ്രാഹണം നിമേഷ് രവി നിര്‍വഹിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള, ഷൈൻ ടോം ചാക്കോ എന്നിവരും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷങ്ങളില്‍ ഉണ്ട്.

Also Read: ദുൽഖറിന് ലക്കി ആവുമോ ‘ലക്കി ഭാസ്കർ’! വന്‍ അപ്ഡേറ്റ് ഇന്ന്

അദ്ദേഹത്തെപോലെ അനുഭവപരിചയവുമുള്ള ഒരു നടനെ സംവിധാനം ചെയ്യുക എന്നത് ജീവിതത്തിലെ ഭാഗ്യമായതിനാൽ താൻ ത്രില്ലിലാണ്. മമ്മൂട്ടി സാറിനൊപ്പം പ്രവർത്തിക്കുക എന്ന തന്റെ സ്വപ്‍നത്തിന്റെ സാഫല്യമാണ് ‘ബസൂക്ക’ എന്നാണ് സംവിധായകൻ ഡിനോ ഡെന്നിസ് പ്രതികരിച്ചത്. തനിക്ക് അതിനുള്ള അവസരം നൽകിയത് ഈ തിരക്കഥ ആണ്. നൂതനമായ ഒരു പ്രമേയമാണ് എന്നതിനാല്‍ ചിത്രത്തില്‍ നിരവധി ഗെറ്റപ്പുകളിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.

Top