‘ആരെങ്കിലും മോശമായി പെരുമാറുന്നുവെന്ന് തോന്നുമ്പോൾ തന്നെ അതിനോട് പ്രതികരിക്കണം’- ഖുശ്ബു

ഒരിക്കൽ ഒരു നായകൻ എന്നോട് ചോദിച്ചു, ആരും കാണാതെ നീ എനിക്കൊരു അവസരം തരുമോ?

‘ആരെങ്കിലും മോശമായി പെരുമാറുന്നുവെന്ന് തോന്നുമ്പോൾ തന്നെ അതിനോട് പ്രതികരിക്കണം’- ഖുശ്ബു
‘ആരെങ്കിലും മോശമായി പെരുമാറുന്നുവെന്ന് തോന്നുമ്പോൾ തന്നെ അതിനോട് പ്രതികരിക്കണം’- ഖുശ്ബു

സിനിമയിലെ ആദ്യ കാലങ്ങളിൽ തനിക്ക് ദുരനുഭവം നേരിടേണ്ടി വന്നതായി വെളിപ്പടുത്തി നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദർ. ഗോവയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ 2024 ന്റെ (ഐ.എഫ്.എഫ്.ഐ.) ഭാഗമായി നടത്തിയ ‘വുമണ്‍ സേഫ്റ്റി ഇന്‍ സിനിമ’ എന്ന സെഷനില്‍ സംസാരിക്കവെയാണ് ഇക്കാര്യം താരം തുറന്ന് പറഞ്ഞത്.

സിനിമയിൽ മാത്രമല്ല എല്ലാ മേഖലകളിലും സ്ത്രീകൾ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും മോശമായി ആര് പെരുമാറിയാലും സ്ത്രീകൾ ഉടൻ പ്രതികരിക്കണമെന്നും കരിയറും മറ്റൊന്നും നോക്കരുതെന്നും ഖുശ്ബു പറഞ്ഞു.

Also Read: കങ്കുവയുടെ പരാജയത്തിന് പിന്നാലെ സൂര്യയ്ക്ക് വലിയ തിരിച്ചടി

‘സിനിമയിൽ മാത്രമല്ല എല്ലായിടത്തും സ്ത്രീകൾ വെല്ലുവിളികൾ നേരിടുന്നുണ്ട്. ഷെയർ ഓട്ടോയിലോ ലോക്കൽ ട്രെയിനിലോ വിമാനത്തിലോ യാത്ര ചെയ്യുമ്പോൾ സ്ത്രീകള്‍ പ്രശ്നങ്ങള്‍ നേരിടുന്നു. ആരെങ്കിലും മോശമായി പെരുമാറുന്നുവെന്ന് തോന്നുമ്പോൾ തന്നെ അതിനോട് പ്രതികരിക്കണം. കരിയറിനെക്കുറിച്ചോ മറ്റ് പ്രശ്‌നങ്ങളെക്കുറിച്ചോ ചിന്തിക്കരുത്.

ഒരിക്കൽ ഒരു നായകൻ എന്നോട് ചോദിച്ചു, ആരും കാണാതെ നീ എനിക്കൊരു അവസരം തരുമോ? ഞാൻ ഉടനെ എന്‍റെ ചെരിപ്പ് ഉയർത്തി പിടിച്ചുകൊണ്ട് പറഞ്ഞു, നിങ്ങള്‍ക്ക് ഇവിടെ അടി വേണോ, അല്ല പരസ്യമായി യൂണിറ്റിന് മുന്നില്‍ അടി വേണോ എന്ന്? ഞാൻ ഒരു പുതുമുഖമാണെന്നൊന്നും അപ്പോൾ ചിന്തിച്ചില്ല, എന്‍റെ കരിയറിന് എന്ത് സംഭവിക്കും? എന്തിനേക്കാളും എന്‍റെ അഭിമാനം എനിക്ക് പ്രധാനമാണെന്ന് എനിക്കറിയാമായിരുന്നു. നിങ്ങൾ സ്വയം ബഹുമാനിക്കണം, അപ്പോൾ മാത്രമേ മറ്റൊരാൾ നിങ്ങളെ ബഹുമാനിക്കുകയുള്ളൂ’- ഖുശ്ബു പറഞ്ഞു.

Top