ഏത് കൊച്ചു കുട്ടിയെ കാണുമ്പോഴും പഴയ കാലമാണ് ഓര്‍മ്മ വരുന്നത്; ശ്രുതി ഹാസന്റെ ചോദ്യത്തിന് കമല്‍ഹാസന്റെ മറുപടി

ഏത് കൊച്ചു കുട്ടിയെ കാണുമ്പോഴും പഴയ കാലമാണ് ഓര്‍മ്മ വരുന്നത്; ശ്രുതി ഹാസന്റെ ചോദ്യത്തിന് കമല്‍ഹാസന്റെ മറുപടി
ഏത് കൊച്ചു കുട്ടിയെ കാണുമ്പോഴും പഴയ കാലമാണ് ഓര്‍മ്മ വരുന്നത്; ശ്രുതി ഹാസന്റെ ചോദ്യത്തിന് കമല്‍ഹാസന്റെ മറുപടി

ഭിനേതാവിലുപരി മികച്ച ഗാനരചയിതാവും എഴുത്തുകാരനുമാണ് കമല്‍ഹാസന്‍. അദ്ദേഹത്തിന്റെ മകളും നടിയും ഗായികയുമായ ശ്രുതി ഹാസന്‍ അടുത്തിടെ പുറത്തിറക്കിയ ‘ഇനിമേല്‍’ എന്ന ഗാനത്തിലും കമല്‍ഹാസനാണ് വരികള്‍ ചിട്ടപ്പെടുത്തിയത്. ഒരു പിതാവ് മാത്രമായല്ല ഒരു ടീച്ചര്‍ കൂടിയാണ് തനിക്ക് അച്ഛന്‍ എന്ന് ശ്രുതി തന്നെ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. സിനിമ-സംഗീത ലോകത്ത് ഇരുവരും ഏറെ തിരക്കുള്ളവരാണെങ്കിലും അച്ഛന്‍-മകള്‍ ബോണ്ട് നിലനിര്‍ത്താന്‍ ശ്രുതിയും കമല്‍ ഹാസനും ശ്രമിക്കാറുമുണ്ട്.

ഇപ്പോള്‍ ശ്രുതിയുമായി നടന്ന ഒരു സംഭാഷണത്തില്‍ കമല്‍ ഹാസന്‍ മകളെ കുറിച്ച് പങ്കുവെച്ച ഓര്‍മ്മകള്‍ ശ്രദ്ധേയമാവുകയാണ്. ‘അപ്പാ, എന്നെ മിസ്സ്‌ ചെയ്തിട്ടുണ്ടോ’ എന്നായിരുന്നു ശ്രുതി കമല്‍ ഹാസനോട് ചോദിച്ചത്. അതിന് നടന്‍ പറഞ്ഞ ഉത്തരം ഇങ്ങനെയാണ്, ‘തീര്‍ച്ചയായും ഞാന്‍ മിസ്സ്‌ ചെയ്യാറുണ്ട്. വളര്‍ന്ന മക്കളെ കാണുമ്പോഴുള്ളതിനേക്കാള്‍ അധികം മിസ്സ്‌ ചെയ്യുക എവിടെയെങ്കിലും വെച്ച് മറ്റ് കുട്ടികളെ കാണുമ്പോഴാണ്. വളരെ വിചിത്രമായി തോന്നാം ഇത്. പക്ഷെ അതാണ് ഞങ്ങളുടെ ആദ്യ കണക്ഷന്‍.

അത് ഏത് കൊച്ചു കുട്ടിയെ കാണുമ്പോഴും പഴയ കാലമാണ് ഓര്‍മ്മ വരുന്നത്. അന്ന് ഞങ്ങള്‍ പങ്കുവെച്ച നിമിഷത്തെ കുറിച്ച് ഓര്‍ക്കുമ്പോഴാണ് ശരിക്കും മിസ്സ്‌ ചെയ്യുക. മക്കള്‍ വളരും എന്ന് അറിയാം എന്നിരുന്നാലും… എന്റെ കൈത്തണ്ടയില്‍ കിടത്തി, തല കൈവെള്ളയില്‍ വെച്ച് ഒറ്റ കൈ കൊണ്ട് എപ്പോഴും താരാട്ടിക്കൊണ്ടാണ് ഞാന്‍ അന്ന് സിനിമയെ കുറിച്ചും മറ്റ് ചര്‍ച്ചകളുമൊക്കെ നടത്തിയിരുന്നത്,’ കമല്‍ ഹാസന്‍ പറഞ്ഞു.

Top