CMDRF

എങ്ങോട്ടേക്കാണ് പൊന്നേ? കുതിച്ചുയര്‍ന്ന് സ്വര്‍ണവില

രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 2,600 ഡോളറിന് മുകളിലേക്കെത്തിയതോടെ ഇന്ത്യന്‍ വിപണിയിലും സ്വര്‍ണ വില കുതിച്ചു

എങ്ങോട്ടേക്കാണ് പൊന്നേ? കുതിച്ചുയര്‍ന്ന് സ്വര്‍ണവില
എങ്ങോട്ടേക്കാണ് പൊന്നേ? കുതിച്ചുയര്‍ന്ന് സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുകയാണ്. ഇന്ന് 160 രൂപ വര്‍ധിച്ച് 55,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 6980 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 2,600 ഡോളറിന് മുകളിലേക്കെത്തിയതോടെ ഇന്ത്യന്‍ വിപണിയിലും സ്വര്‍ണ വില കുതിച്ചു. ബജറ്റില്‍ കസ്റ്റംസ് ഡ്യൂട്ടി കുറച്ചതിന് ശേഷം കുറഞ്ഞുനിന്ന സ്വര്‍ണ വില യു എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതോടെ വീണ്ടും കുതിപ്പിലാണ്.

Top