തിരുവനന്തപുരം: തിരുവനന്തപുരത്തെ വിമാനത്താവളത്തിലെ പ്രവർത്തനത്തെ താറുമാറാക്കി ഒരു വിഭാഗം ജീവനക്കാരുടെ സമരം. ഇന്നലെ രാത്രി തുടങ്ങിയ പ്രതിഷേധം തിരുവനന്തപുരം വിമാനത്താവളത്തിലെ സർവീസുകളെയും യാത്രക്കാരെയും വല്ലാതെ ബാധിച്ചു.
എയർഇന്ത്യ സാറ്റ്സിലെ കരാർ തൊഴിലാളികളാണ് നിലവിലെ പണിമുടക്കിന് നേതൃത്വം നൽകുന്നത്. ശമ്പള പരിഷ്കാരവും ബോണസും ആവശ്യപ്പെട്ടാണ് ജീവനക്കാർ സമരം നടത്തുന്നത്. ഇവിടുത്തെ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തിയത്.
Also Read: എയർപോര്‍ട്ടിലെ തൊഴിലാളികൾ പണിമുടക്കിൽ; വിമാന സർവീസുകളെ ബാധിച്ചേക്കും
അക്ഷരാർത്ഥത്തിൽ ഞെട്ടി യാത്രക്കാർ..
സമരം തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. ബെംഗളുരുവിൽ നിന്ന് രാത്രി എത്തിയ വിമാനത്തിൽ നിന്ന് യാത്രക്കാരെ ഇറക്കാനായില്ല. അതേസമയം യാത്രക്കാർ മണിക്കൂറുകളായി ആയി വിമാനത്തിൽ തുടരുകയായിരുന്നു. എന്നാൽ പണിമുടക്കുന്ന ജീവനക്കാർക്ക് പകരമായി താത്കാലിക ജീവനക്കാരെ നിയോഗിച്ച് പ്രശ്നം പരിഹരിക്കാൻ വിമാന കമ്പനി അധികൃതർ ശ്രമിച്ചത് വലിയ പ്രശ്നമായി മാറി.
Also Read: പണികൊടുത്ത് എയര്‍ ഇന്ത്യ; കൊച്ചിയിൽ നിന്നുള്ള വിമാനം റദ്ദാക്കി
സർവീസുകൾ തടസ്സപ്പെടാതിരിക്കാൻ ബദൽ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.